നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രവാസിയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ

  പ്രവാസിയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ

  സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ബി​ജു തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ജി​ല്ലാ നേ​തൃ​ത്വം.

  News18 Malayalam

  News18 Malayalam

  • Share this:
   കൊ​ല്ലം: സം​ഭാ​വ​ന ന​ല്‍​കാ​ത്ത​തി​ന് പ്ര​വാ​സി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ സിപിഎം സ​സ്പെ​ന്‍ഡ് ചെയ്തു. ച​വ​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബി​ജുവിനെ​യാ​ണ് ജി​ല്ലാ നേ​തൃ​ത്വം സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ബി​ജു തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ജി​ല്ലാ നേ​തൃ​ത്വം. ര​ക്ത​സാ​ക്ഷി സ്മാ​ര​ക​ത്തി​ന് പ​ണം സം​ഭാ​വ​ന ന​ല്‍​കാ​ത്ത​തി​നാ​ല്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പ്ര​വാ​സി​യു​ടെ പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

   പിരിവ് നല്‍കാത്തതിന് സ്ഥാപനത്തിന്റെ ഭൂമിയില്‍ കൊടികുത്തുമെന്ന് സിപിഎം പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായാണ് പ്രവാസി നിക്ഷേപകൻ രംഗത്തെത്തിയത്. സിപിഎം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ അമേരിക്കയില്‍ താമസിക്കുന്ന മലയാളിയാണ് രംഗത്തുവന്നത്.കെ എഫ് സിയില്‍ നിന്ന് വായ്പയെടുത്ത് നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് ഭീഷണി. സര്‍ക്കാരിന്റെ ഇടപെടല്‍ തേടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

   അമേരിക്കയിലെ ഹൂസ്റ്റണില്‍ താമസിക്കുന്ന മൈനാഗപ്പള്ളി കോവൂർ മായാവിലാസത്തിൽ ഷഹി വിജയനും ഭാര്യ ഷൈനിയും ചവറ മുഖംമൂടി മുക്കിലെ 75 സെന്റ് സ്ഥലത്ത് കൺവൻഷൻ സെന്റർ നിർമിച്ചു. ഇതിനോട് ചേർന്ന് തരം മാറ്റാൻ അപേക്ഷ നൽകിയിട്ടുള്ള ഭൂമിയിൽ കൊടികുത്തുമെന്നാണ് സിപിഎം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്റെ ഭീഷണി.

   ശ്രീകുമാർ രക്തസാക്ഷി മണ്ഡപത്തിനായി 10,000 രൂപ ചോദിച്ചിട്ട് ലഭിക്കാത്തതാണ് കാരണം. " പല തവണയായി തുക നൽകാമെന്ന് പറഞ്ഞ് കളിയാക്കുന്നു. രക്തസാക്ഷി മണ്ഡപ നിർമാണത്തിന് പതിനായിരം രൂപയുടെ രസീത് കൊടുത്തിട്ട് രണ്ടു വർഷമായി. ഞാൻ ഭാരവാഹിയായ അമ്പലത്തിന് 15,000 രൂപ ചോദിച്ചതും തന്നില്ല. വില്ലേജ് ഓഫീസർ, തഹസിൽദാർ, കൃഷി ഓഫീസർ എന്നിവരെയും കൂട്ടി എത്തി കൊടി കുത്തും. എനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യാനാണ് പറഞ്ഞത്. ഞാൻ അത് ചെയ്യും. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് നിങ്ങളും ചെയ്തോ "- പരാതിക്കാരന്റെ ബന്ധുവിനോട് നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ബിജു ഇങ്ങനെ പറയുന്നു.

   Also Read- ലോട്ടറിയടിച്ച ഒന്നാം സമ്മാനം 65 ലക്ഷം രൂപ കേസുള്ളതിനാൽ നൽകാനാകില്ലെന്ന് സർക്കാർ; തടഞ്ഞുവെക്കാനാകില്ലെന്ന് ഹൈക്കോടതി

   താൻ ഭാരവാഹിയായ ക്ഷേത്രത്തിനായി പതിനയ്യായിരം രൂപ ചോദിച്ചിട്ടും സ്ഥാപനഉടമ തന്നില്ലെന്ന് ബിജുവിന്റെ ശബ്ദസന്ദേശത്തിലുണ്ട്. കൺവെന്‍ഷന്‍ സെന്ററിനോട് ചേര്‍ന്നുളള 33 സെന്റ് സ്ഥലം ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷി ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. തരംമാറ്റാന്‍ അനുവദിക്കില്ലെന്നാണ് മറ്റൊരു ഭീഷണിയെന്നും പ്രവാസിയുടെ കുടുംബം പറയുന്നു.

   ഷഹി വിജയന്റെ സഹോദരന്റെ മകനുമായുളള ഫോണ്‍ സംഭാഷണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ചയാണ്. കെഎഫ്സിയില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് നിയമാനുസൃതമാണ് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചതെന്നും ഭൂമിതരംമാറ്റത്തിന് കൃഷി ഓഫീസര്‍ കൈക്കൂലി ചോദിച്ചെന്നും ആരോപണമുണ്ട്. സംരക്ഷണം തേടി പ്രവാസി കുടുംബം മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും പരാതി നല്‍കി.

   അതേസമയം ആരോപണങ്ങൾ ബിജു നിഷേധിച്ചു. രക്തസാക്ഷി മണ്ഡപത്തിന്റെ നിർമ്മാണത്തിന് പണം ഇങ്ങോട്ട് വാഗ്ദാനം ചെയ്യുകയായിരുന്നു. കൺവെൻഷൻ സെന്റർ നിർമാണ സ്ഥലത്ത് മണ്ണ് ഉപയോഗിച്ച് വയൽ നികത്തുന്നതായി പരാതി ഉയർന്നു. ഈ വിഷയത്തിൽ ആണ് താൻ ഇടപെട്ടത്. നിയമാനുസൃതമല്ലാതെ നികത്താൻ അനുവദിക്കില്ലെന്നും ബിജു വ്യക്തമാക്കി.
   Published by:Anuraj GR
   First published:
   )}