• HOME
 • »
 • NEWS
 • »
 • kerala
 • »
 • CPM | CITU ഉപരോധത്തെത്തുടർന്ന് കട പൂട്ടി എന്ന വിവാദം: കണ്ണൂരിൽ CPM വിശദീകരണയോഗം ഇന്ന്

CPM | CITU ഉപരോധത്തെത്തുടർന്ന് കട പൂട്ടി എന്ന വിവാദം: കണ്ണൂരിൽ CPM വിശദീകരണയോഗം ഇന്ന്

ജീവന് ഭീഷണിയുള്ളതുകൊണ്ടും ഊരുവിലക്ക് ഏർപ്പെടുത്തിയത് കൊണ്ടും കട തുറന്നു പ്രവർത്തിക്കാൻ കഴിയുന്നില്ല എന്നായിരുന്നു കടയുടമയുടെ ആരോപണം

CPM

CPM

 • Share this:
  കണ്ണൂർ മാതമംഗലത്ത് CITU ഉപരോധത്തെതുടർന്ന് പ്രവാസിയുടെ കട പൂട്ടി എന്ന വിവാദത്തിൽ CPM ഇന്ന് വിശദീകരണ യോഗം സംഘടിപ്പിക്കും. റബീഹ് മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥയിലിലുള്ള എസ്.ആർ. അസോസിയേറ്റ്സ് എന്ന ഹാർഡ്‌വെയർ കടക്ക് മുന്നിൽ സി.ഐ.ടി.യു. സമരം നടത്തി വരികയായിരുന്നു. ജീവന് ഭീഷണിയുള്ളതുകൊണ്ടും ഊരുവിലക്ക് ഏർപ്പെടുത്തിയത് കൊണ്ടും കട തുറന്നു പ്രവർത്തിക്കാൻ കഴിയുന്നില്ല എന്നായിരുന്നു റബീഹിന്റെ ആരോപണം. സംഭവം വിവാദമായ സാഹചര്യത്തിലാണ് പ്രാദേശികമായി സി.പി.എം. വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്.

  അതേസമയം, സംഭവത്തിൽ രാഷ്ട്രീയ വിമർശനവുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തും ഗള്‍ഫ് നാടുകളിലും ചെന്ന് കേരളം നിക്ഷേപസൗഹൃദസംസ്ഥാനമാണെന്ന് പറഞ്ഞ് സംരംഭകരെ ക്ഷണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം സ്വന്തം ജില്ലയിലെ സംരംഭകര്‍ക്കെങ്കിലും സുരക്ഷിതത്വം നല്‍കണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

  സാധനം വാങ്ങാനെത്തുന്നവരെ സമരത്തിന്റെ പേരില്‍ സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയും അക്രമിച്ചും തിരിച്ചയക്കുന്ന സാഹചര്യത്തിലാണ് എഴുപത് ലക്ഷം മുതല്‍മുടക്കി തുടങ്ങിയ സ്ഥാപനത്തിന് മാസങ്ങള്‍ക്കകം പൂട്ടിപ്പോകേണ്ട സ്ഥിതി വന്നത് എന്നും അദ്ദേഹം ആരോപിച്ചു.

  കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയവരെ ട്രേഡ് യൂണിയൻ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് ഉടമ ആരോപിച്ചു. പയ്യന്നൂരിനടുത്ത് മാതമംഗലത്ത് എസ്ആർ അസോസിയേറ്റ്‌സ് ഉടമ റബീഹ് മുഹമ്മദ് (32) കഴിഞ്ഞ രണ്ട് മാസമായി തനിക്കെതിരെ സിഐടിയു പ്രവർത്തകർ സമരം നടത്തി വരികയാണെന്ന് പറഞ്ഞു. സ്വന്തം തൊഴിലാളികളെ കൊണ്ട് കടയിൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് നേടിയതിന് ശേഷം കടയുടെ മുന്നിൽ താത്കാലിക ഷെഡ് കെട്ടിയ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതിനാൽ ആരും കടയിലേക്ക് വരുന്നില്ലെന്നും അതിനാൽ കട അടച്ചിടുകയല്ലാതെ വേറെ മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

  "ഇതൊരു വാടകക്കെട്ടിടമാണ്. ഞാൻ ഈ ബിസിനസ്സിൽ 70 ലക്ഷം രൂപ മുടക്കി. അവർ (സിഐടിയു) എന്നെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതിനാൽ എനിക്ക് ഇത് തുടരാൻ കഴിയില്ലെന്ന് തോന്നുന്നു. ഞാൻ പോലീസിൽ പരാതി നൽകിയെങ്കിലും അനുകൂലമായി ഇതുവരെ ഒന്നും സംഭവിച്ചില്ല," അദ്ദേഹം പറഞ്ഞു.

  എന്നാൽ, കട പൂട്ടിയത് തൊഴിൽ തർക്കം മൂലമല്ലെന്നും പഞ്ചായത്ത് നോട്ടീസ് നൽകിയതിന്റെ ഫലമാണെന്നും തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. “ഉടമയ്ക്ക് ഒരു കടയ്ക്ക് മാത്രമേ ലൈസൻസ് ഉണ്ടായിരുന്നുള്ളൂ, എന്നാൽ മൂന്ന് കടകൾ നടത്തുകയായിരുന്നു," തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ശിവൻകുട്ടി പറഞ്ഞു.

  Summary: CPM calls for an explanatory meeting in Kannur after a shop owner raised allegations against CITU for stampeding the functioning of his hardware merchandise shop opened two months ago. The trade union workers launched an agitation in front of the shop causing customers to back off
  Published by:user_57
  First published: