നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പോസ്റ്ററും ബാനറും ഇല്ല; പോൾ ചെയ്ത 966ൽ 705 വോട്ടും നേടി സഖാവിന് അതിശയ ജയം

  പോസ്റ്ററും ബാനറും ഇല്ല; പോൾ ചെയ്ത 966ൽ 705 വോട്ടും നേടി സഖാവിന് അതിശയ ജയം

  പ്രചാരണ കോലാഹലങ്ങളൊന്നുമില്ലാതെ നീണ്ടുനരച്ച താടിയും മുടിയും ഖദര്‍ വസ്ത്രങ്ങളും പഴയ റബര്‍ ചെരിപ്പും ധരിച്ച് വീടുകളില്‍ ചെന്ന് വോട്ടുചോദിച്ചിരുന്ന സ്ഥാനാർഥി നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

  ബാബു ജോൺ

  ബാബു ജോൺ

  • Share this:
   പത്തനംതിട്ട: തെരഞ്ഞെടുപ്പ് പോസ്റ്ററുകളും ബാനറുകളും പ്രചാരണവാഹനങ്ങളുമൊന്നുമില്ലാതെ വീടുകയറി വോട്ട് ചോദിച്ച പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാർഥി സ്വന്തമാക്കിയത് വമ്പൻ വിജയം. അടൂർ ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായ ബാബു ജോണ്‍ ആകെ പോള്‍ ചെയ്ത 966 വോട്ടുകളില്‍ 705 വോട്ടും സ്വന്തമാക്കി. വാര്‍ഡിലെ യുഡിഎഫ് സ്ഥാനാർഥിയായ ജോസഫിന് 139 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

   പ്രചാരണ കോലാഹലങ്ങളൊന്നുമില്ലാതെ നീണ്ടുനരച്ച താടിയും മുടിയും ഖദര്‍ വസ്ത്രങ്ങളും പഴയ റബര്‍ ചെരിപ്പും ധരിച്ച് വീടുകളില്‍ ചെന്ന് വോട്ടുചോദിച്ചിരുന്ന സ്ഥാനാർഥി നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സുഹൃത്തുക്കള്‍ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്ന പോസ്റ്ററുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വാര്‍ഡില്‍ സ്ഥാനാർഥിക്ക് വേണ്ടി മറ്റ് പ്രചാരണ പരിപാടികളൊന്നും നടന്നിരുന്നില്ല. തനിക്കുള്ള വോട്ട് വോട്ടര്‍മാരില്‍ നിന്നും നേരിട്ട് ചോദിച്ച് ഉറപ്പുവരുത്തിക്കൊള്ളാം എന്ന സ്ഥാനാർഥിയുടെ ഉറച്ച നിലപാടായിരുന്നു കാരണം.

   Also Read- പ്രചാരണത്തിന് ചെലവാക്കേണ്ട തുക വീട് വെക്കാൻ കൊടുത്തു; പോസ്റ്റർപോലുമില്ലാതെ മത്സരിച്ച BJP സ്ഥാനാർഥിക്ക് വൻവിജയം

   മുന്‍ മന്ത്രി എം.എ ബേബിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ബാബു ജോൺ, ഗ്രന്ഥകാരന്‍, ഗവേഷകന്‍, ചരിത്രകാരന്‍, നടന്‍, പൊതുപ്രവര്‍ത്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. അന്താരാഷ്ട്ര വേദികളില്‍ ബഹുമതി നേടിയ നിരവധി ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇ.എം.എസിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്.

   ALSO READ:Mucormycosis| ഒൻപത് മരണം; 44 പേർ ചികിത്സയിൽ; അഹമ്മദാബാദിൽ കോവിഡിന് ശേഷം അപൂർവ ഫംഗസ് രോഗം[NEWS]Best FIFA Awards 2020: മെസിയും റൊണാൾഡോയും അല്ല; റോബർട്ട് ലെവൻഡോവ്സ്കി ഫിഫയുടെ മികച്ച പുരുഷ ഫുട്ബോളർ
   [NEWS]
   ഷോപ്പിംഗ് മാളിൽ രണ്ടുയുവാക്കൾ അപമാനിക്കാൻ ശ്രമിച്ചതായി മലയാളി യുവനടിയുടെ വെളിപ്പെടുത്തൽ[NEWS]

   ജൈവകൃഷി, യോഗ, പ്രകൃതി ജീവനം എന്നിവയുടെ പ്രചാരകനുമാണ് ബാബു ജോണ്‍. എംജി സർവകലാശാലയിൽ നിന്ന് സെക്‌ഷൻ ഓഫിസറായി വിരമിച്ചതിനു ശേഷം പരിസ്ഥിതി പ്രവർത്തനത്തിനു വേണ്ടിയാണ് കൂടുതൽ സമയവും ഇദ്ദേഹം ചെലവഴിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ജില്ലാ ഭാരവാഹി കൂടിയായ ഇദ്ദേഹത്തിന്റെ കന്നിയങ്കമായിരുന്നു.
   Published by:Rajesh V
   First published:
   )}