• HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്ഷേത്രത്തിൽ പൂജ നടത്തിയശേഷം പത്രിക സമർപ്പണം; സിപിഎമ്മിന്‍റെ പതിവ് തെറ്റിച്ച് ശങ്കർ റൈ

ക്ഷേത്രത്തിൽ പൂജ നടത്തിയശേഷം പത്രിക സമർപ്പണം; സിപിഎമ്മിന്‍റെ പതിവ് തെറ്റിച്ച് ശങ്കർ റൈ

സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം കുമ്പള ഏരിയ പ്രസിഡന്‍റുമാണ് ശങ്കർ റൈ

sankar-rai

sankar-rai

  • Share this:
    കാസർകോട്: ക്ഷേത്രദർശനത്തിന് ശേഷം നാമനിർദേശ പത്രിക സമർപ്പിച്ച് മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർഥി ശങ്കർ റൈ. ചരിത്രത്തിൽ ആദ്യമായാണ് ഒരു സിപിഎം സ്ഥാനാർഥി ഇത്തരത്തിൽ പത്രിക സമർപ്പിച്ചത്. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം കുമ്പള ഏരിയ പ്രസിഡന്‍റുമാണ് ശങ്കർ റൈ. ക്ഷേത്രദർശനം നടത്തിയ ശേഷം പത്രികസമർപ്പിക്കുന്നത് സാധാരണഗതിയിൽ ബിജെപി സ്ഥാനാർഥികൾ പിന്തുടരുന്ന രീതിയാണ്.

    പത്രികസമർപ്പണത്തിനുള്ള അവസാന ദിവസമായ തിങ്കളാഴ്ച രാവിലെ ബാഡൂരിലെ വീട്ടിൽനിന്ന് ഇറങ്ങിയ ശങ്കർ റൈ മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലാണ് ദർസനം നടത്തിയത്. സിപിഎം പ്രാദേശിക നേതാക്കളും ശങ്കർ റൈയ്ക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിൽ ഉദയാസ്മന പൂജ നടത്തി പ്രസാദം ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്ക് വിതരണം ചെയ്തശേഷമാണ് ശങ്കർ റൈ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. അവിടെനിന്നാണ് പത്രികാസമർപ്പണത്തിനായി പോയത്.

    ക്ഷേത്രദർശനം നടത്തി പൂജ കഴിച്ചശേഷം പത്രികസമർപ്പിക്കുകയാണ് താൻ ചെയ്തതെന്ന് ശങ്കർ റൈ പറയുന്നു. ഇതിന് പാർട്ടി വിലക്കൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിയായ ശേഷം കാട്ടുകകുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. കൂടാതെ താൻ പ്രസിഡന്‍റായ ദേലംപാടി ക്ഷേത്രത്തിലും മുഹിമാത്ത് പള്ളിയിലും ബേള ചർച്ചിലും കുമ്പള ദർഗയിലും എത്തിയിരുന്നു. എല്ലാ വിഭാഗം വിശ്വാസികളുമായും ജനങ്ങളുമായും ബന്ധമുണ്ട്. വിശ്വാസം പാടില്ലെന്ന് പാർട്ടി പറഞ്ഞിട്ടില്ലെന്നും ശങ്കർ റൈ പറഞ്ഞു.

    സിപിഎം പ്രവർത്തകരുടെയും നേതാക്കളുടെയും വിശ്വാസം ഏറെക്കാലമായി പാർട്ടിക്കുള്ളിലും പുറത്തും വലിയ ചർച്ചയാകുന്നുണ്ട്. പല പ്രവർത്തകർക്കും നേതാക്കൾക്കും വിശ്വാസമുണ്ടെങ്കിലും പരസ്യമായി ക്ഷേത്രദർശനം നടത്താറില്ല. അത്തരത്തിൽ ക്ഷേത്രദർശനം നടത്തിയവർക്കെതിരെ നടപടിയെടുത്തത് വിവാദമായിട്ടുമുണ്ട്.
    First published: