ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയിലെത്തി ഇടതുമുന്നണി
സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സ്ഥാനാര്‍ഥി നിര്‍ദേശം ചര്‍ച്ച ചെയ്യാനാണ് ഇന്ന് ജില്ലാ സെക്രട്ടേറിയറ്റുകളും മണ്ഡലം കമ്മിറ്റികളും ചേര്‍ന്നിരുന്നു.
news18
Updated: October 1, 2019, 5:51 PM IST

പ്രതീകാത്മക ചിത്രം
- News18
- Last Updated: October 1, 2019, 5:51 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് അഞ്ചിടത്തും സ്ഥാനാര്‍ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയുമായി സി പി എം. ഇതോടെ, സ്ഥാനാർഥി നിർണയകാര്യത്തിൽ മറ്റ് മുന്നണികളേക്കാൾ മുന്നിലെത്തിയ ഇടതുമുന്നണി ഈ മാസം 27ന് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത് ആയിരിക്കും സ്ഥാനാര്‍ഥി. കോന്നിയിലും അരൂരിലും യഥാക്രമം ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.യു.ജനീഷ്കുമാറും മനു സി.പുളിക്കലും സ്ഥാനാർഥികളായേക്കും. എറണാകുളത്ത് മനു റോയി ഇടതുസ്വതന്ത്രനായി മത്സരിക്കും. മഞ്ചേശ്വരത്ത് മുന്‍ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പുവിനാണ് മുൻതൂക്കം.
സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സ്ഥാനാര്‍ഥി നിര്‍ദേശം ചര്‍ച്ച ചെയ്യാനാണ് ഇന്ന് ജില്ലാ സെക്രട്ടേറിയറ്റുകളും മണ്ഡലം കമ്മിറ്റികളും ചേര്‍ന്നിരുന്നു. വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്ത് എന്ന ഒറ്റപ്പേരില്‍ ചര്‍ച്ചകള്‍ ഒതുങ്ങി. മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനമികവും ജനകീയതയും കണക്കിലെടുത്താണ് സാമുദായിക പരിഗണനകള്‍ മറികടന്നുള്ള സ്ഥാനാര്‍ഥി നിര്‍ണയം. വലിയ തര്‍ക്കത്തിനും വിരുദ്ധാഭിപ്രായങ്ങള്‍ക്കും ശേഷമാണ് കോന്നിയില്‍ ജനീഷ്കുമാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തിനെതിരെ ജില്ലാ സെക്രട്ടേറിയറ്റിലും മണ്ഡലം കമ്മിറ്റിയിലും ശക്തമായ എതിര്‍പ്പുണ്ട്. ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാഘടകം അംഗീകരിക്കുകയായിരുന്നു.
പൊതുപരിപാടിക്കിടയിൽ പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് ബിജെഡി എംപി
അരൂരില്‍ സി.ബി.ചന്ദ്രബാബു എന്ന മുതിര്‍ന്ന നേതാവിനെ മറികടന്നാണ് മനു സി.പുളിക്കല്‍ സ്ഥാനാര്‍ഥിയാകുന്നത്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് ഈ യുവനേതാവ്.
എറണാകുളത്ത് താരമത്യമേന സുഗമമായിരുന്നു സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം. പൊതുസ്വതന്ത്രനെന്ന നിലയിലാണ് അഭിഭാഷകനായ മനു റോയി സ്ഥാനാര്‍ഥിയായത്. ലത്തീന്‍ സമുദായാംഗം എന്നുള്ളതും സ്ഥാനാർത്ഥിത്വത്തിനു സഹായമായിട്ടുണ്ട് . മഞ്ചേശ്വരത്ത് മുന്‍ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പുവിന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം സ്ഥാനാര്‍ഥിയായിരുന്ന കുഞ്ഞമ്പു മൂന്നാം സ്ഥാനത്തായി..
സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സ്ഥാനാര്‍ഥി നിര്‍ദേശം ചര്‍ച്ച ചെയ്യാനാണ് ഇന്ന് ജില്ലാ സെക്രട്ടേറിയറ്റുകളും മണ്ഡലം കമ്മിറ്റികളും ചേര്‍ന്നിരുന്നു. വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്ത് എന്ന ഒറ്റപ്പേരില്‍ ചര്‍ച്ചകള്‍ ഒതുങ്ങി. മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനമികവും ജനകീയതയും കണക്കിലെടുത്താണ് സാമുദായിക പരിഗണനകള്‍ മറികടന്നുള്ള സ്ഥാനാര്‍ഥി നിര്‍ണയം.