HOME » NEWS » Kerala » CPM CC MEMBER MV GOVINDAN MASTER SAID THAT ELECTION POSTERS DO NOT REQUIRE PICTURES OF PINARAYI VIJAYAN OR LEADERS

'തെരഞ്ഞെടുപ്പിൽ നയിക്കുന്നത് പിണറായി; പോസ്റ്ററുകളിൽ മുഖ്യമന്ത്രിയുടെയോ നേതാക്കളുടെയോ ചിത്രങ്ങൾ ആവശ്യമില്ല': എം.വി ഗോവിന്ദൻ

സിഎൻ രവീന്ദ്രനല്ല ആരെ വേണമെങ്കിലും ഇ.ഡി ചോദ്യം ചെയ്യട്ടെ. അന്വേഷണത്തെ മുഖ്യമന്ത്രി വരെ സ്വാഗതം ചെയ്തതാണ്. ഇത് എൽഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഗോവിന്ദൻ മാസ്റ്റർ

News18 Malayalam | news18-malayalam
Updated: December 4, 2020, 5:06 PM IST
'തെരഞ്ഞെടുപ്പിൽ നയിക്കുന്നത് പിണറായി; പോസ്റ്ററുകളിൽ മുഖ്യമന്ത്രിയുടെയോ നേതാക്കളുടെയോ ചിത്രങ്ങൾ ആവശ്യമില്ല': എം.വി ഗോവിന്ദൻ
എംവി ഗോവിന്ദൻ
  • Share this:
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽ.ഡി.എഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പ് പോസ്റ്ററിലും ഫ്ലക്സുകളിലും മുഖ്യമന്ത്രിയുടെയോ മറ്റു നേതാക്കൻമാരുടെയോ ചിത്രങ്ങൾ ആവശ്യമില്ല.  മുഖ്യമന്ത്രിയുടെ സാന്നിധ്യം അല്ല ഊർജമാണ് പ്രധാനമെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎൻ രവീന്ദ്രനല്ല ആരെ വേണമെങ്കിലും ഇ.ഡി ചോദ്യം ചെയ്യട്ടെ. അന്വേഷണത്തെ മുഖ്യമന്ത്രി വരെ സ്വാഗതം ചെയ്തതാണ്. ഇത് എൽഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read കോവിഡ് നിയന്ത്രണം ലംഘിച്ച് മന്ത്രി കടകംപള്ളിയുടെ ഭാര്യയും മരുമകളും ഗുരുവായൂർ നാലമ്പലത്തിൽ പ്രവേശിച്ചു; ഹൈക്കോടതി വിശദീകരണം തേടി

കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധന സംബന്ധിച്ച പ്രശ്നം അവസാനിച്ചതാണ്. വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാട് ധനമന്ത്രി തോമസ് ഐസക് തന്നെ അംഗീകരിച്ചതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട ലാവലിൻ എന്നൊരു കേസ് ഇല്ല. കോടതിയിൽ ഇപ്പോൾ ഉള്ളത് അപ്പീൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by: Aneesh Anirudhan
First published: December 4, 2020, 5:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories