ന്യൂഡൽഹി: ശബരിമല വിഷയത്തിൽ നഷ്ടമായ വിശ്വാസികളെ പാർട്ടിയിലേക്ക് തിരികെ എത്തിക്കാൻ കേരള ഘടകത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി നിർദ്ദേശം. പാർട്ടിയെ കൈവിട്ട വിശ്വാസികളെ തിരികെ എത്തിക്കുന്നത് എങ്ങനെയെന്ന് സംസ്ഥാന ഘടകം നിശ്ചയിക്കണം. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കൊൽക്കത്ത പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തിയ കേന്ദ്രകമ്മിറ്റി സംസ്ഥാനഘടകങ്ങളോട് ഇതുസംബന്ധിച്ച് വിശദീകരണം തേടി.
തിരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാൻ 11 ഇന കർമ്മ പരിപാടിക്ക് കേന്ദ്ര കമ്മിറ്റി അംഗീകാരം. പ്ലീന തീരുമാനങ്ങളിൽ ഏതൊക്കെ നടപ്പാക്കിയെന്നും ഇല്ലെന്നും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പാർട്ടി അടിത്തറ ശക്തമാക്കണമെന്ന് കേന്ദ്രകമ്മിറ്റി നിർദേശിച്ചു. ഇതിനായി സംഘടനാ ദൗർബല്യം മറികടക്കുന്നതിനുള്ള നയങ്ങളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യും. വർഗ ബഹുജന സഘടനകളെ ശാക്തീകരിച്ചു ബഹുജന മുന്നേറ്റം സാധ്യമാക്കണം. ഇടത് ഐക്യം ശക്തിപെടുത്തണം, ബിജെപിക്ക് എതിരെ മതേതര കൂട്ടായ്മ ശക്തമാക്കണം എന്നീ നിർദേശങ്ങളും കേന്ദ്രകമ്മിറ്റി മുന്നോട്ടുവെച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm cc, CPM Central Committee, Cpm kerala, Sabarimala devotees, ശബരിമല വിഷയം, സിപിഎം, സിപിഎം കേന്ദ്രകമ്മിറ്റി, സിപിഎം കേരള