• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM CENTRAL COMMITTEE SAID THAT KERALA MINISTERS AND PEOPLE S REPRESENTATIVES SHOULD NOT BE ARROGANT SAR TV

മന്ത്രിമാരും ജനപ്രതിനിധികളും അഹങ്കാരികളാകരുതെന്ന് സി പി എം കേന്ദ്ര നേതൃത്വം

പാര്‍ട്ടി കേഡര്‍മാര്‍ കൂടുതല്‍ വീനീതരായി മാറണമെന്നും ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരായി മാറണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

News18

News18

  • Share this:
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിലും വോട്ടിംഗ് ശതമാനത്തില്‍ അതിന് അനുസരിച്ചുള്ള വലിയ വര്‍ധന ഉണ്ടാകാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് സി പി എം കേന്ദ്ര നേതൃത്വം. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് എണ്ണത്തിലും ശതമാനത്തിലും എല്‍ഡിഎഫ് വോട്ട് വിഹിതം വര്‍ദ്ധിച്ചു. എങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണിയില്‍ ചേര്‍ന്നതിനുശേഷവും സര്‍ക്കാരിന്റെ മികച്ച പ്രകടനം ഉണ്ടായിട്ടും വോട്ട് വിഹിതം 1.93 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചത് എന്നത് ഗൗരവമായി പരിഗണിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.2006 ല്‍ ലഭിച്ച 48.81 ശതമാനത്തിന്റെ വോട്ടിംഗ് വിഹിതം 2016ലും 2021ലും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. 48.28 ശതമാനമാണ് ഇടതു മുന്നണിയുടെ വോട്ട് വിഹിതം. 2016ല്‍ ഇത് 43.35 ശതമാനമായിരുന്നു. ബി ജെ പിയുടെ വോട്ട് വിഹിതത്തിലും കുറവുണ്ട്. 2016ലെ 15.01 ല്‍ നിന്ന് 12.47 ശതമാനമായാണ് ഇത്തവണ കുറഞ്ഞത്. എന്നാല്‍ യു ഡി എഫിന്റെ വോട്ട് വിഹിതം വര്‍ധിച്ചിട്ടുമുണ്ട്. 2016ല്‍ 38.79 ശതമാനം ആയിരുന്നത് 39.49 ശതമാനമായാണ് വര്‍ധിച്ചത്. ബിജെപി വോട്ടുകള്‍ യു ഡി എഫിലേക്ക് പോയതാണ് ഇതിനു കാരണമെന്നാണ് സി പി എം വിലയിരുത്തല്‍.

രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തിലെ ഇടതു സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ ദേശീയ സാഹചര്യത്തില്‍ ബിജെപിക്കും അവരുടെ ഹിന്ദുത്വ വര്‍ഗീയ തീവ്രവാദ നിലപാടുകള്‍ക്കും ആഗോളവത്കരണ നയങ്ങള്‍ക്കും എതിരായ ബദല്‍ നയങ്ങള്‍ പിന്തുടരുന്നതില്‍ നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനം വളര്‍ന്നുവരുന്ന ജനകീയ സമരങ്ങള്‍ക്ക് ആവശ്യമായ ഉത്തേജനം നല്‍കും.

രണ്ടാം തവണ ഭരണത്തില്‍ തുടരുന്നത് ഒരു പുതിയ അനുഭവമാണ്, കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നു. സര്‍ക്കാര്‍ തലത്തില്‍, പ്രതികൂല സാഹചര്യങ്ങളില്‍ സാമ്പത്തിക വികസനം നിലനിര്‍ത്തേണ്ടതുണ്ട്; കാര്‍ഷിക, വ്യാവസായിക മേഖലകളിലെ ഉത്പാദനം മെച്ചപ്പെട്ടു. പക്ഷേ, കേരള സമൂഹത്തില്‍ ഒരു വലതുപക്ഷ മാറ്റം സംഭവിച്ചു. സ്ത്രീധന മരണങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍, പിന്നാക്ക സാമൂഹിക ആചാരങ്ങള്‍ എന്നിങ്ങനെയുള്ള വിനാശകരമായ പ്രവണതകള്‍ പ്രകടമാകുന്നു. പാര്‍ട്ടിയും പുരോഗമന ശക്തികളും ഈ പ്രവണതകളെ പ്രതിരോധിക്കേണ്ടതുണ്ട്. പുതിയ സാഹചര്യത്തില്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ മാത്രം സഹായിക്കുന്ന പാര്‍ട്ടി അംഗങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലവാരം ഉയര്‍ത്താന്‍ മൂര്‍ച്ചയുള്ള നടപടികള്‍ വേണമെന്നും കേന്ദ്ര കമ്മിറ്റി.

എംഎല്‍എമാര്‍, മന്ത്രിമാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, സഹകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ സമീപനവും പെരുമാറ്റവും ജനങ്ങളുടെ വിശ്വാസം നേടുന്നതാകണം. അഹങ്കാരം,അഴിമതി,അധികാര ദുര്‍ വിനിയോഗം തുടങ്ങിയ തെറ്റായ പ്രവണതകള്‍ പാടേ ഒഴിവാക്കണം. പാര്‍ട്ടിയും ബഹുജന സംഘടനകളും സര്‍ക്കാരിന്റെ ഭാഗമായി മാറാതെ സ്വതന്ത്ര സംഘടനകളായി പ്രവര്‍ത്തിക്കണം. പാര്‍ട്ടി കേഡര്‍മാര്‍ കൂടുതല്‍ വീനീതരായി മാറണമെന്നും ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരായി മാറണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
Published by:Sarath Mohanan
First published:
)}