നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ നടത്തുന്നു'; സർക്കാരിന് CPM കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ

  'കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ നടത്തുന്നു'; സർക്കാരിന് CPM കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ

  ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത് കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായില്ല.

  News18 malayalam

  News18 malayalam

  • Share this:
   തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ  പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായ സംഭവത്തിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വേട്ടയാടലാണിതെന്നും കേന്ദ്ര കമ്മിറ്റി വിമർശിച്ചു.

   സംസ്ഥാനത്ത് സി.ബി.ഐയുടെ കടന്നുകയറ്റം വിലക്കുന്നതു സംബന്ധിച്ച് നിയമവശം പരിശോധിച്ച് സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാമെന്ന മുൻ നിലപാട് കേന്ദ്ര നേതൃത്വം ആവർത്തിച്ചു.

   Also Read ഇ.ഡി അനുമതി നിഷേധിച്ചു; അഭിഭാഷകർക്കൊപ്പം എത്തിയിട്ടും ബിനീഷ് കോടിയേരിയെ കാണാൻ കഴിയാതെ ബിനോയ് മടങ്ങി

   അതേസമയം ബെംഗളുരു ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത് കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായില്ല. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് ശനിയാഴ്ച ചർച്ച ചെയ്യും.
   Published by:Aneesh Anirudhan
   First published:
   )}