നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജി. സുധാകരനെ പിന്തുണച്ച് ജില്ലാ സെക്രട്ടറി; അമ്പലപ്പുഴയിലെ വീഴ്ചകൾ പരിശോധിക്കുന്നതിന് CPM കമ്മീഷൻ 25ന് ആലപ്പുഴയിൽ

  ജി. സുധാകരനെ പിന്തുണച്ച് ജില്ലാ സെക്രട്ടറി; അമ്പലപ്പുഴയിലെ വീഴ്ചകൾ പരിശോധിക്കുന്നതിന് CPM കമ്മീഷൻ 25ന് ആലപ്പുഴയിൽ

  സുധാകരനെ പിന്തുണച്ച് ജില്ലാ കമ്മറ്റിയിൽ സെക്രട്ടറി ആർ നാസർ 

  News18 Malayalam

  News18 Malayalam

  • Share this:
  ആലപ്പുഴ: സി പി എം ജില്ലാ കമ്മറ്റി യോഗത്തിൽ ജി സുധാകരനെ പിന്തുണച്ച് ജില്ലാ സെക്രട്ടറി ആർ നാസർ. അമ്പലപ്പുഴ മണ്ഡലത്തിൽ വികസന രേഖ ജി സുധാകരൻ ഇറക്കിയില്ല എന്ന ആരോപണത്തെയാണ് ജില്ലാ സെക്രട്ടറിയും മറ്റ് അംഗങ്ങളും തള്ളിയത്. സുധാകരനല്ല തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ സെക്രട്ടറിക്കാണ് വികസന രേഖ ഇറക്കുന്നതിൻ്റെ ഉത്തരവാദിത്വമെന്ന് നാസർ പറഞ്ഞു. അന്വേഷണ കമ്മീഷൻ അടക്കമുള്ള സംസ്ഥാന കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട് കമ്മറ്റി സ്വാഗതം  ചെയ്തു. 25 ന് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് സംബന്ധമായ എളമരം കരിമിൻ്റെ നേതൃത്വത്തിലുള്ള കമ്മീഷൻ ജില്ലയിലെത്തുമെന്നും കമ്മറ്റിയിൽ വ്യക്തമാക്കി.

  നൂറനാട് പടനിലം സ്കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവനോട് വിശദീകരണം ചോദിക്കാനും തീരുമാനമായി. കെ രാഘവനൊപ്പം ചാരംമൂട് ഏരിയ സെക്രട്ടറി അടക്കം 3 ഏരിയാ കമ്മറ്റി അംഗങ്ങൾക്കും കാരണം കാണിക്കൽ നോട്ടിസ് നൽകും.

  സംസ്ഥാന കമ്മറ്റിയുടെ തിരഞ്ഞെടുപ്പ് വിശകലന റിപ്പോർട്ട് ചർച്ചയക്കായെടുത്തപ്പോൾ റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം തന്നെ അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കമ്മീഷനെ വെക്കാനിടയായ സംഭവം ജില്ലയിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടു. അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പിൽ വീഴ്ച ഉണ്ടായിട്ടില്ല എന്ന് തെരഞ്ഞെടുപ്പിൻ്റെ ചുമതല ഉണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ കെ പ്രസാദ് പറഞ്ഞു. വികസന രേഖ പുറത്തിറക്കിയില്ലല്ലോ എന്ന് മറുചോദ്യം ഉയർന്നപ്പോൾ അത് ജി സുധാകരൻ്റെ ഉത്തരവാദിത്വം അല്ലെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഉത്തരവാദിത്വമുള്ള സെക്രട്ടറിക്കാണ് ഉത്തരവാദിത്വമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

  Also Read- കൊല്ലത്ത് പ്ലസ്ടു വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  അതേസമയം എളമരം കരീം, കെ ജെ തോമസ് കമ്മീഷൻ 25ന് ജില്ലയിൽ തെളിവെടുപ്പിനായി എത്തും ഗുരുതര ആരോപണങ്ങളാണ് ജി സുധാകരനെതിരെ എച്ച് സലാമും സലാമിനെതിരെ മറുവിഭാഗവും ഉന്നയിച്ചിരിക്കുന്നത്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് സംബന്ധമായ പ്രധാന ആരോപണങ്ങൾ ഇവയാണ്, സ്ഥാനാർത്ഥിക്കെതിരെ SDPI ബന്ധം ആരോപിച്ച് പോസ്റ്ററുകൾ പതിപ്പിച്ചു, തെരഞ്ഞെടുപ്പിൽ ജില്ലയിൽ 7 ഇടങ്ങളിൽ പരാജയപ്പെടുമെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സ്ഥാനാർഥിക്ക് അനുകൂലമല്ലാത്ത ശരീരഭാഷ പ്രകടിപ്പിച്ചു എന്നതടക്കമായിരുന്നു അരോപണങ്ങൾ.

  Also Read- നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച വീട്ടമ്മ അറസ്റ്റിൽ

  എച്ച് സലാമിനെതിരെ ഉയർന്ന പരാതികളും സംസ്ഥാന കമ്മറ്റിയുടെ റിപ്പോർട്ടിലുണ്ട്. ജി സുധാകരൻ വർഗ വഞ്ചകനാണെന്ന് ചൂണ്ടിക്കാട്ടി യുള്ള പോസ്റ്ററുകൾ പതിപ്പിച്ചു, തെരഞ്ഞെടുപ്പ് വേളയിൽ സി പി എം പുറത്താക്കിയ ലതീഷ് ബി ചന്ദ്രനുമൊത്ത് വെള്ളാപ്പള്ളി നടേശനെ കാണാൻ പോയി, അമ്പലപ്പുഴ കരൂരിൽ ജി സുധാകരൻ്റെ പോസറ്ററുകൾ കീറി നശിപ്പിച്ച സംഭവം, പാർട്ടി തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മറ്റിയിൽ നിന്ന് മാറി സമാന്തര കമ്മറ്റി ഉണ്ടാക്കി തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോയി എന്നതുൾപ്പടെയുള്ള മറുവിഭാഗത്തിൻ്റെ ആരോപണങ്ങളും കമ്മീഷൻ അന്വേഷിക്കും.

  തെരഞ്ഞെടുപ്പിന് ശേഷം  ജി സുധാകരനിൽ നിന്നും ജില്ലയിലെ പാർട്ടി പിടിച്ചെടുക്കുന്നതിൻ്റെ ഭാഗമായാണ്  സംസ്ഥാന നേതൃത്വത്തിൻ്റെ കൂടെ പിന്തുണയോടെയുള്ള നിലവിലെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്
  Published by:Rajesh V
  First published: