നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ശബരിമല പ്രചാരണായുധമാക്കുന്നു; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎമ്മിന്റെ പരാതി

    ശബരിമല പ്രചാരണായുധമാക്കുന്നു; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎമ്മിന്റെ പരാതി

    പ്രധാനമന്ത്രി ചട്ടലംഘനം നടത്തിയെന്ന് സിപിഎം

    Prime-Minister-Narendra-Modi4

    Prime-Minister-Narendra-Modi4

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: ശബരിമല വിഷയം പ്രചാരണ ആയുധമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചട്ടലംഘന പരാതി. സിപിഎമ്മാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെ തേനിയിലെയും ബംഗളൂരുവിലെയും പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ അയ്യപ്പന്റെ പേര് പോലും മിണ്ടാൻ വയ്യാത്ത അവസ്ഥയാണെന്ന് കർണാടകയിലെ പ്രചരണത്തിനിടെ നരേന്ദ്രമോദി ആരോപിച്ചിരുന്നു. ശബരിമലയുടെ പേര് പറയുന്നവരെ ജയിലിലിടുകയാണ്. ബിജെപിയുടെ ഒരു സ്ഥാനാർഥിക്ക് ശബരിമലയുടെ പേരിൽ സമരം ചെയ്തതിന് ജയിലിൽ കിടക്കേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്നിടത്താണ് ഈ അവസ്ഥയെന്നുമായിരുന്നു മോദിയുടെ പരാമർശം.

      തമിഴ് നാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും മോദി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. ഇടതുവലതുമുന്നണികൾ ചേർന്ന് വിശ്വാസങ്ങളെ തകർക്കുകയാണെന്നായിരുന്നു മോദിയുടെ കുറ്റപ്പെടുത്തൽ. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. ബിജെപി അധികാരത്തിലുള്ളിടത്തോളം ഇത് നടക്കില്ലെന്നും മോദി പറഞ്ഞു. വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന പ്രചാരണപരിപാടിയിൽ ശബരിമല എന്ന വാക്ക് പോലും മോദി ഉപയോഗിച്ചിരുന്നില്ല.

      First published:
      )}