എൻഎസ്എസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി‌‌

ജാതിയും മതവും പറഞ്ഞ് കലാപത്തിന് സമുദായ സംഘടനകൾ തുനിയരുതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

News18 Malayalam | news18
Updated: October 18, 2019, 1:44 PM IST
എൻഎസ്എസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി‌‌
kodiyeri nss
  • News18
  • Last Updated: October 18, 2019, 1:44 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകളുടെ പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ എൻഎസ്എസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. വട്ടിയൂർക്കാവിൽ ജാതി പറഞ്ഞു വോട്ടു ചോദിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എൻഎസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

എൻഎസ്എസിനെതിരെ രൂക്ഷവിമർശനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്. എൻഎസ്എസിന്റെ നിലപാടിന് പിന്നിൽ ദുരുദ്ദേശമുണ്ട്. കോൺഗ്രസ് നിലപാട് എൻഎസ്എസ് വഴി പ്രചരിപ്പിക്കുന്നു. മതം പറഞ്ഞു വോട്ട് പിടിക്കുന്നത് മതനിരപേക്ഷ അടിത്തറ തകർക്കും. ആപ്തകാരമായ നിലയാണിത്. ജാതി പറഞ്ഞു വോട്ടു ചോദിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എൻ എസ് എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകിയതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ എൻഎസ്എസിനെതിരെ പരാതിയില്ലെന്ന നിലപാടിലാണ് കോൺഗ്രസും ബിജെപിയും.

സാമുദായിക സംഘടനകൾ രാഷ്ട്രീയത്തില്‍ ഇടപെരുത്: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ്ഓഫിസർ ടിക്കറാം മീണ ആവർത്തിച്ചു. എൻ എസ് എസ് സമദൂരം മാറ്റി ശരിദൂരം ആക്കിയത് എന്തിനെന്ന് അറിയാം. ജാതിയും മതവും പറഞ്ഞ് കലാപത്തിന് സമുദായ സംഘടനകൾ തുനിയരുതെന്ന് ടിക്കാറാം മീണ പറഞ്ഞു.

First published: October 18, 2019, 1:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading