ശബരിമല വിഷയത്തിൽ സർക്കാരിനെ പ്രതിരോധിക്കാൻ ഇന്നു മുതൽ പാർട്ടി യോഗങ്ങൾ

സിപിഎം

സിപിഎം

 • Share this:
  തിരുവനന്തപുരം: പാർട്ടിക്കും സർക്കാരിനും എതിരേയുള്ള നീക്കം ചെറുക്കാൻ ശക്തമായ പ്രചരണ പരിപാടികൾക്കാണ് സി പി എം തയാറെടുക്കുന്നത്. സർക്കാരിനെയും പാർട്ടിയെയും പ്രതിരോധിക്കാനും നിലപാട് വിശദീകരിക്കുകയുമാണ് ഉദ്ദേശം. വിപുലമായ പ്രചരണ പരിപാടികൾക്കാണ് സി പി എം സംസ്ഥാന സമിതി രൂപം നൽകിയത്. ഇന്ന് എല്ലാ ജില്ലകളിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുക്കുന്ന യോഗങ്ങളിൽ സംസ്ഥാന സമിതി തീരുമാനങ്ങളും ശബരിമല സ്ത്രീ പ്രവേശനത്തിലെ പാർട്ടി നിലപാടുകളും റിപ്പോർട്ട് ചെയ്യും.

  ബ്രാഞ്ച് സെക്രട്ടറി മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെ ഈ യോഗങ്ങളിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് എ കെ ജി സെന്ററിലെ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും. അടുത്ത മൂന്നു ദിവസം ഏര്യാ കേന്ദ്രങ്ങളിൽ ജനറൽ ബോഡികൾ ചേരും. നിലപാട് വിശദീകരിക്കാൻ പ്രാദേശിക തലത്തിൽ കാൽനട പ്രചരണ ജാഥകളും കുടുംബ യോഗങ്ങളും നടത്തും. പാർട്ടി പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി ശബരിമല കേസിലെ സുപ്രീം കോടതി വിധിയും സർക്കാർ നിലപാടും വിശദീകരിക്കുന്ന ലഘുരേഖ വിതരണം ചെയ്യും.

  സ്ത്രീ പ്രവേശനത്തിന് എതിരെയുള്ള സമരങ്ങൾ കോടതിയലക്ഷ്യമെന്ന് ജസ്റ്റിസ് കെമാൽ പാഷ

  പോഷക സംഘടനകളിലെ വനിതാ പ്രവർത്തകരുടെ യോഗം വിളിക്കാനും തീരുമാനമുണ്ട്. . ശബരിമല വിഷയത്തിലെ സർക്കാർ നിലപാട് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് സി പി എം വിലയിരുത്തൽ. യുവാക്കളും മതേതര സമൂഹവും സർക്കാരിനൊപ്പം നിൽക്കും. കോൺഗ്രസിന്റെ നിലപാട് മാറ്റം അവരെ ക്ഷീണിപ്പിക്കുമെന്നും ബിജെപിക്ക് ഗുണം ചെയ്യുമെന്നും സി പി എം കണക്കു കൂട്ടുന്നു.
  First published:
  )}