HOME » NEWS » Kerala » CPM COUNCILLOR IP BINU WAS EXCLUDED FROM THE ERUMAKKUZHY GARDEN INAUGURATION CEREMONY AFTER BEING DENIED A SEAT RV TV

CPM കൗൺസിലർ ഐ പി ബിനുവിനെ 'വെട്ടിനിരത്തുന്നോ?'; സീറ്റ് നിഷേധിച്ചതിന് പിന്നാലെ പൂന്തോട്ട ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കി

നഗരസഭയിലെ മികച്ച കൗൺസിലർ എന്ന പേരെടുത്ത  ബിനുവിന് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റും നിഷേധിക്കപ്പെട്ടു. 

News18 Malayalam | news18-malayalam
Updated: November 3, 2020, 11:02 AM IST
CPM കൗൺസിലർ ഐ പി ബിനുവിനെ 'വെട്ടിനിരത്തുന്നോ?'; സീറ്റ് നിഷേധിച്ചതിന് പിന്നാലെ പൂന്തോട്ട ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കി
ഐ പി ബിനു
  • Share this:
തിരുവനന്തപുരം: എരുമക്കുഴി ഉദ്യാന ഉദ്ഘാടന ചടങ്ങ് വിവാദമാകുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐപി ബിനുവിനെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതാണ് പുതിയ വിവാദത്തിന് കാരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ഘാടന ചടങ്ങിലും വെട്ടിനിരത്തൽ.

മാലിന്യക്കൂമ്പാരം ആയിരുന്ന എരുമക്കുഴി പൂന്തോട്ടം ആയി മാറിയത് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ശ്രമഫലമായാണ്. എന്നാൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് നടത്തിയ ഉദ്ഘാടന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ ഒഴിവാക്കി. ശിലാഫലകത്തിലും ചെയർമാൻ ഐ പി ബിനുവിന്റെ പേരില്ല. വിരമിച്ച നഗരസഭ ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടുത്തിയപ്പോഴാണ്  ചെയർമാനെ ഒഴിവാക്കിയത്.

Also Read- തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പ്; BJP സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിൽ; സാധ്യതാ പട്ടിക തയ്യാർ

മേയർ കെ. ശ്രീകുമാറിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. നഗരസഭയിലെ മികച്ച കൗൺസിലർ എന്ന പേരെടുത്ത  ബിനുവിന് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റും നിഷേധിക്കപ്പെട്ടു.  സിറ്റിംഗ് വാർഡായ കുന്നുകുഴിയിൽ വനിതാ സംവരണമാണ്. സമാന സാഹചര്യത്തിൽ മേയർ ഉൾപ്പെടെ പുതിയ വാർഡുകളിലേക്ക് മാറി. അപ്പോഴും ഐപി ബിനുവിനെ ഒഴിവാക്കിയത് പ്രവർത്തകർക്കിടയിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.

ALSO READ: US Election 2020| അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; തപാലിലൂടെയും മറ്റും ഇതിനോടകം വോട്ട് ചെയ്തത് 10 കോടി പേർ
[NEWS]
Kerala Rain Alert | ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്[NEWS]കാബൂൾ സര്‍വകലാശാല വെടിവയ്പ്: ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു; വിദ്യാര്‍ഥികളുടെ ചോരയ്ക്ക് പകരം വീട്ടുമെന്ന് അഫ്ഗാൻ പ്രസിഡന്‍റ്[NEWS]

ഇത് തെറ്റായ കീഴ്‌വഴക്കം ആണെന്ന  സന്ദേശം പാർട്ടി സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തെ അറിയിച്ചതായാണ് സൂചന. നഗരസഭാ ഭരണം നിലനിർത്താൻ ശ്രമിക്കുന്ന സിപിഎമ്മിന് പാർട്ടിക്കുള്ളിലെ തർക്കങ്ങൾ തലവേദനയാകും.
Published by: Rajesh V
First published: November 3, 2020, 11:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories