News18 MalayalamNews18 Malayalam
|
news18
Updated: December 21, 2020, 9:33 PM IST
CPM കൗൺസിലർമാരുടെ പ്രതിഷേധം
- News18
- Last Updated:
December 21, 2020, 9:33 PM IST
പാലക്കാട്: നഗരസഭയിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ കൗൺസിൽ യോഗവും കഴിഞ്ഞാണ് സി പി എം അംഗങ്ങൾ പ്രതിഷേധിച്ചത്. കൗൺസിൽ ഹാളിൽ നിന്നും ഇറങ്ങിയ അംഗങ്ങൾ ദേശീയ പതാക കയ്യിലേന്തി മുദ്രാവാക്യം വിളിച്ചു. ഇവരെ പിന്നീട് പൊലീസ് പിടിച്ചു മാറ്റി.
വോട്ടെണ്ണൽ ദിവസം ബി ജെ പി പ്രവർത്തകർ നഗരസഭാ ഓഫീസിന് മുകളിൽ ജയ് ശ്രീറാം ബാനർ കെട്ടിയതിന് എതിരെ ആയിരുന്നു പ്രതിഷേധമെന്ന്
സി പി എം വ്യക്തമാക്കി.
You may also like:Kerala Lottery Result Win Win W 595 Result | വിൻ വിൻ W-595 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]ശ്രീരാമന്റെയും വനദേവതയുടെയും പേരിൽ നഗരസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ; സംസ്കൃതത്തിലും കന്നഡയിലും പ്രതിജ്ഞ [NEWS] Local Body Elections 2020 | സത്യപ്രതിജ്ഞാ ചടങ്ങിൽ ജയ് ശ്രീറാം വിളിച്ച് BJP പ്രതിനിധി; യൂത്ത് ലീഗ് അല്ലാഹു അക്ബർ വിളിച്ചതോടെ സംഘർഷം [NEWS]
സി പി എം പ്രതിഷേധത്തിന് മറുപടിയായി ബി ജെ പി കൗൺസിലർ എൻ ശിവരാജന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകർ ജ
യ് ശ്രീറാം വിളിയുമായി നഗരസഭാ ഗേറ്റിന് മുന്നിൽ തടിച്ചു കൂടിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി.
തുടർന്ന് പൊലീസ് ഇടപെട്ടതോടെ ബി ജെ പി പ്രവർത്തകർ പ്രകടനം നടത്തി പിരിഞ്ഞു. ജയ് ശ്രീറാം വിവാദത്തെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ വിവാദം ഉണ്ടാക്കരുതെന്ന് ബി ജെ പി കൗൺസിൽ അംഗങ്ങൾക്ക് നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സി പി എം
പ്രതിഷേധിച്ചതോടെയാണ് ബി ജെ പി പ്രവർത്തകരും രംഗത്ത് എത്തിയത്.
Published by:
Joys Joy
First published:
December 21, 2020, 9:30 PM IST