നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • NSS ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടെന്ന് സിപിഎം;'NSS പുലർത്തിയത് നിസഹകരണ മനോഭാവം'

    NSS ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടെന്ന് സിപിഎം;'NSS പുലർത്തിയത് നിസഹകരണ മനോഭാവം'

    മുസ്ലീം ഏകീകരണത്തിന് ജമാ അത്തെ ഇസ്ലാമി ശ്രമിച്ചുഅതു തടഞ്ഞത് കാന്തപുരം വിഭാഗത്തിന്റെ നിലപാടെന്നും പാർട്ടി കത്തിൽ സിപിഎം

    g sukumaran nair - cpm

    g sukumaran nair - cpm

    • Share this:
    തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടെന്ന് സിപിഎം. നിയമസഭാ അവലോകന റിപ്പോർട്ടിന്റെ ഭാഗമായി പാർട്ടി കീഴ്ഘടകങ്ങളിൽ ചർച്ചയ്ക്കായി നൽകിയ പാർട്ടി കത്തിലാണ് സുകുമാരൻ നായരുടെ നിലപാടുകളെ സി പി എം വിമർശിക്കുന്നത്.

    നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിവാദം വീണ്ടും ഉയർത്താൻ യു ഡി എഫ് നടത്തിയ പരിശ്രമങ്ങൾക്ക് പിന്തുണ നൽകാനും എൻ എസ് എസ് മടിച്ചില്ല. കഴിഞ്ഞ എൽ ഡി എഫ് സർക്കാരുമായി ഒരുതരം നിസഹകരണ മനോഭാവമാണ് എൻഎസ്എസിന്റെ ഭാഗത്തു നിന്നുണ്ടായത്. വിമർശനങ്ങൾക്ക് മറുപടി പറയുമ്പോൾത്തന്നെ ഏറ്റുമുട്ടൽ ഒഴിവാക്കുന്ന തരത്തിലുള്ള നിലപാടായിരുന്നു പാർ‌ട്ടി സ്വീകരിച്ചത്. നായർ സമുദായത്തിലെ പുരോഗമവാദികൾ തെരഞ്ഞെടുപ്പിൽ പാർട്ടിക്കൊപ്പം നിന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടുകൾക്കൊപ്പം സമുദായത്തെ അണിനിരത്താൻ കഴിയാത്ത വിധത്തിൽ ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് സിപിഎം വ്യക്തമാക്കുന്നു.

    Also Read- 'കേരള പൊലീസിൽ RSS '; ആനി രാജക്കെതിരെ കാനം രാജേന്ദ്രൻ CPI ദേശീയ നേതൃത്വത്തിന് കത്തയച്ചു

    എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്എൻഡിപി സിപിഎമ്മിനെതിരേ പരസ്യ നിലപാട് സ്വീകരിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു. 2016ൽ എസ്എൻഡിപിയും ബിഡിജെഎസും സ്വീകരിച്ച നിലപാട് സിപിഎമ്മിന് എതിരായിരുന്നു. എസ്എൻഡിപി അണികളെ ബിജെപിയിൽ എത്തിക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് അന്നുമുണ്ടായി. 10 നിയോജക മണ്ഡലങ്ങളിൽ 25,000ത്തിൽ അധികം വോട്ട് പിടിക്കാനും അതുവഴി ബിഡിജെഎസിന് സാധിച്ചു. ഈ തെരഞ്ഞെടുപ്പിൽ ആ ശക്തി ബിഡിജെഎസിന് നിലനിർത്താൻ ആയില്ല. പിന്നാക്ക വിഭാഗത്തിൽ ഇത്തരക്കാർ കൂടുതലായി ബിജെപിയിലേക്ക് പോകാതെ ശ്രദ്ധിക്കണമെന്നും സിപിഎം അണികൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഒട്ടേറെ ചെറിയ സാമൂഹിക വിഭാഗങ്ങൾ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ സഹായിച്ചു. സർക്കാരിന്റെ സമീപനങ്ങൾ ഈ വിഭാഗങ്ങളെ അനുകൂലമാക്കാൻ സഹായിച്ചു.

    മുസ്ലീം ഏകീകരണത്തിനുള്ള ജമാ അത്തെ ഇസ്ലാമിയുടെ ശ്രമം പൊളിച്ചത് കാന്തപുരത്തിന്റെ പിന്തുണ

    ജമാ അത്തെ ഇസ്ലാമി സിപിഎം വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. മുസ്ലീം സമുദായത്തിൽ ഏകീകരണമുണ്ടാക്കി ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാനായിരുന്നു അവരുടെ ശ്രമം. മാത്രമല്ല, മുസ്ലീംലീഗിന്റെ പിന്തുണയും ഇവർക്കു കിട്ടി. എന്നാൽ കാന്തപുരം വിഭാഗം സജീവ പിന്തുണയാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നൽകിയത്. മറ്റു സംഘടനകൾ തീവ്രമായ ഇടതുപക്ഷ വിരുദ്ധത പ്രകടിപ്പിച്ചില്ല. മുസ്ലീം ഏകീകരണ ശ്രമങ്ങളെ പരാജയപ്പെടുത്തിയ ഘടകം ഇതാണ്. സിപിഎമ്മിനോട് അടുത്തുവരുന്ന മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിൽ നിന്നും കൂടുതൽ പാർട്ടി അംഗങ്ങളെ റിക്രൂട്ട് ചെയ്യണമെന്നും സിപിഎം നേതത്വം നിർദേശിക്കുന്നു.
    Published by:Rajesh V
    First published:
    )}