കോഴിക്കോട്: കുറ്റ്യാടി സീറ്റ് വിവാദത്തില്‍ കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എക്കെതിരെ സിപിഎം നടപടി. കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് സ്ഥാനത്ത് നിന്ന നീക്കണമെന്ന ശുപാര്‍ശ ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റിന് നല്കി. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനായിരുന്നു സി.പി.എം തീരുമാനം. ഇതനുസരിച്ച് കേരള കോണ്‍ഗ്രസ് മുഹമ്മദ് ഇഖ്ബാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി ശക്തി കേന്ദ്രമായ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുനല്‍കുന്നത് തിരിച്ചടിയാകുമെന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍ശബ്ദമുയര്‍ത്തി. തീരുമാനത്തിനെതിരെ ആയിരക്കണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയതോടെ പാര്‍ട്ടി തീരുമാനം മാറ്റി.
Also Read-
സിറോ മലബാർ സഭ ഭൂമി ഇടപാട് വിവാദം: വത്തിക്കാൻ ഉത്തരവിനെതിരെ വൈദികർ റിവ്യൂ ഹർജി നൽകി
സീറ്റ് സി.പി.എമ്മിന് തന്നെ നല്‍കാനും കെ.പി കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കാനും തീരുമാനിച്ചു. അന്ന് നടന്ന പ്രതിഷേധം കുഞ്ഞമ്മദ് കുട്ടിയുടെ അറിവോടെയാണെന്ന് വിലയിരുത്തിയാണ് ജില്ലാ സെക്രട്ടേറിയേറ്റിന്റെ തീരുമാനം. പ്രതിഷേധം തടയാന്‍ കുഞ്ഞമ്മദ് കുട്ടിയുടെ ഇടപെടല്‍ ഉണ്ടായില്ലെന്നും വിമര്‍ശനമുയര്‍ന്നു.
Also Read-
പോസിറ്റീവായി മൂന്നുമാസത്തിനകം മരിച്ചാലും കോവിഡ് മരണമായി കണക്കാക്കണം: സുപ്രീംകോടതി
നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് കുറ്റ്യാടിയിലും പൊന്നാനായിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ പരസ്യപ്രതിഷേധം നടന്നത്. കുറ്റ്യാടിയില്‍ പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് പാര്‍ട്ടി തിരുത്തി. മുസ്ലിം ലീഗില്‍ നിന്നും സീറ്റ് തിരികെപിടിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്നും ചര്‍ച്ച ചെയ്യണമെന്നും ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിക്കുകയായിരുന്നു.
Also Read-
'സ്തനങ്ങൾ അറുത്ത് മാറ്റാൻ മണിക്കൂറുകൾ മാത്രം'; ഭയപ്പാടുകളകറ്റി ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർത്തിയ പ്രിയപ്പെട്ട ഡോക്ടറെക്കുറിച്ച്
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എ.കെ ബാലന്, ടി.പി രാമകൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തിലാണ് ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച നടന്നത്. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.കൃഷ്ണന്, കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി അംഗം എം.കെ മോഹന്‍ദാസ് എന്നിവര്‍ക്കെതിരെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്കിയ ലോക്കല്‍ സെക്രട്ടറിമാരുള്പ്പെടെയുള്ളവര്ക്കെതിരെയും നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
Also Read-
കരിപ്പൂർ സ്വർണക്കടത്തിൽ വസ്തുതകൾ പുറത്തു വരണമെന്ന് സി പി ഐ
അതേസമയം പാര്‍ട്ടി സംഘടനാ രീതി അനുസരിച്ചല്ല തനിക്കെതിരെ നടപടിയുണ്ടായതെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെച്ചിട്ടില്ല. നടപടിക്കെതിരെ പാര്‍ട്ടി കണ്ട്രോള് കമ്മീഷനെ കുഞ്ഞമ്മദ് കുട്ടി സമീപിക്കുമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.