• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നാമജപത്തില്‍ പങ്കെടുത്തതിനാൽ അംഗത്വം പുതുക്കി നൽകിയില്ല; പത്തനംതിട്ടിയില്‍ ഭക്തരെയും വിമര്‍ശകരെയും വെട്ടിനിരത്തി സിപിഎം

നാമജപത്തില്‍ പങ്കെടുത്തതിന് സി.പി.എം മുന്‍ പഞ്ചായത്ത് പ്രസിഡന്റിനും പ്രദേശിക നേതൃത്വത്തെ വിമര്‍ശിച്ചതിന് തൊളിലാളി സംഘടനാ നേതാവിനുമാണ് പാര്‍ട്ടി അംഗത്വം നഷ്ടമായത്.

news18
Updated: May 18, 2019, 2:37 PM IST
നാമജപത്തില്‍ പങ്കെടുത്തതിനാൽ അംഗത്വം പുതുക്കി നൽകിയില്ല; പത്തനംതിട്ടിയില്‍ ഭക്തരെയും വിമര്‍ശകരെയും വെട്ടിനിരത്തി സിപിഎം
സിപിഎം
news18
Updated: May 18, 2019, 2:37 PM IST
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുള്ള നാമജപഘോഷയാത്രയില്‍ പങ്കെടുത്തവരുടെയും നേതൃത്വത്തെ വിമര്‍ശിച്ചവരുടെയും പ്രഥമിക അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ സി.പി.എം. ആറന്‍മുള, ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റികളിലാണ് ഇതു സംബന്ധിച്ച ആക്ഷേപമുയര്‍ന്നിരിക്കുന്നത്. നാമജപത്തില്‍ പങ്കെടുത്തതിന് സി.പി.എം മുന്‍ പഞ്ചായത്ത് പ്രസിഡന്റിനും പ്രദേശിക നേതൃത്വത്തെ വിമര്‍ശിച്ചതിന് തൊളിലാളി സംഘടനാ നേതാവിനും പാര്‍ട്ടി അംഗത്വം നഷ്ടമായി.

ആറന്‍മുളയിലെ തോട്ടപ്പുഴശേരി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് പി.ജി. രാമചന്ദ്രന്‍നായര്‍ക്കാണ് അംഗത്വം നഷ്ടമായത്. 2010ലാണ് രാമചന്ദ്രന്‍ നായര്‍ പത്താം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ അപ്രതീക്ഷിത വിജയം നേടി പഞ്ചായത്ത് പ്രസിഡന്റായത്. പൊലീസില്‍ എസ്.ഐ തസ്തികയില്‍ നിന്നും വിരമിച്ച ശേഷമാണ് ഇദ്ദേഹം രാഷ്ട്രിയത്തില്‍ ഇറങ്ങിയത്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എന്‍.എസ്.എസ് സംഘടിപ്പിച്ച നാമജപത്തില്‍ പങ്കെടുത്തതാണ് രാമചന്ദ്രന്‍ നായരെ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് അനഭിമതനാക്കിയത്. തിരുവല്ല, തോട്ടപ്പുഴശേരി, മാരാമണ്‍, വെള്ളങ്ങൂര്‍എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളിലാണ് വെള്ളങ്ങൂര്‍ എന്‍.എസ്.എസ് കരയോഗം മുന്‍ പ്രസിഡന്റു കൂടിയായ ഇദ്ദേഹം പങ്കെടുത്തത്.

നാമജപത്തില്‍ പങ്കെടുത്തെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാമചന്ദ്രന്‍ നായര്‍ സജീവമായി പങ്കെടുത്തു. ബ്രാഞ്ച് കമ്മിറ്റി അഗത്വം പുതുക്കി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിനു പിന്നാലെ ലോക്കല്‍ കമ്മിറ്റി നടത്തിയ സ്‌ക്രൂട്ടണിയിലാണ് മെമ്പര്‍ഷിപ്പ് പുതുക്കേണ്ടെന്നു തീരുമാനിച്ചതെന്നാണ് ആക്ഷേപം.

Also Read ലണ്ടനില്‍ മുഖ്യമന്ത്രി മുഴക്കിയത് കേരളത്തെ കടത്തിൽ മുക്കുന്നതിന്റെ മണിനാദം: ചെന്നിത്തല

വെള്ളങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ 13 സീറ്റില്‍ എട്ടിലും രാമചന്ദ്രന്‍ നായര്‍ നേതൃത്വം കൊടുത്ത സി.പി.എം പാനല്‍ വിജയിച്ചിരുന്നു. ആദ്യമായാണ് സി.പി.എം ഇവിടെ ഭരണം പിടിച്ചത്. എന്നാല്‍ രാമചന്ദ്രന്‍ നായരെ പ്രസിഡന്റാക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും നേതൃത്വം അതിനു തയാറായില്ല. സമവായത്തിന്റെ ഭാഗമായി നിലവിലെ പ്രസിഡന്റിന്റെ കാലാവധി രണ്ടര വര്‍ഷം പൂര്‍ത്തിയായി കഴിയുമ്പോള്‍ ബോര്‍ഡംഗമായ രാമചന്ദ്രന്‍ നായരെ പ്രസിഡന്റാക്കണമെന്നു തിരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അംഗത്വം പുതിക്കി നല്‍കാത്തത് ഇതിനും തിരിച്ചടിയായിരിക്കുകയാണ്. പ്രാദേശിക നേതൃത്വത്തെ വിമര്‍ശിച്ചതിന് തൊഴിലാളി സംഘടന നേതാവ് രവികുമാറിനാണ് അംഗത്വം നഷ്ടമായിരിക്കുന്നത്.

First published: May 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...