• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM | സംസ്ഥാന വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണമെന്ന് CPM വികസനരേഖ

CPM | സംസ്ഥാന വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണമെന്ന് CPM വികസനരേഖ

മുഖ്യമന്ത്രി പിണറായി വിജയൻ (PINARAYI VIJAYAN) അവതരിപ്പിച്ച വികസന രേഖയിലാണ് പാർട്ടി നയം വ്യക്തമാക്കിയത്. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് തീരുമാനം

  • Share this:
തിരുവനന്തപുരം:  സംസ്ഥാനത്തിൻ്റെ വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സിപിഎം(CPM). സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ (PINARAYI VIJAYAN) അവതരിപ്പിച്ച വികസന രേഖയിലാണ് പാർട്ടി നയം വ്യക്തമാക്കിയത്. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് തീരുമാനം.

പ്രവർത്തന റിപ്പോർട്ടിൻ്റെ ഭാഗമായാണ് നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്ന പേരിൽ രേഖ അവതരിപ്പിച്ചത്. 25 വർഷത്തെ സംസ്ഥാന വികസനം മുന്നിൽക്കണ്ടാണ് സിപിഎമ്മിൻ്റെ നയരേഖ. നാടിന്റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനം സ്വീകരിക്കേണ്ടിവരുമെന്ന് സി പി എം വ്യക്തമാക്കുന്നു.
പശ്ചാത്തല സൗകര്യവും മറ്റ് ആനുകൂല്യവും ഉറപ്പ് വരുത്തേണ്ടിവരും.

READ ALSO-  AK Balan| ദുനിയാവ് ഉള്ളിടത്തോളം കാലം കേരളം CPM ഭരിക്കും; തെറ്റുപറ്റിയാൽ പിണറായിയും പുറത്തുപോകും: എ കെ ബാലൻ‌

കേരളത്തിലെ സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അഞ്ചു മുതൽ 10 വർഷം വരെയുള്ള വികസന പദ്ധതികൾ തയാറാക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശനാനുപാതം അഞ്ചു വർഷം കൊണ്ട് 50 ശതമാനമാക്കണം. ഉന്നത വിദ്യാഭ്യാസത്തെ ലോക നിലവാരത്തിലെത്തിക്കണം. സർക്കാർ സഹകരണ മേഖലകൾക്കു പുറമേ പിപിപി മാതൃകയിലും സ്വകാര്യ മേഖലയിലും വൻകിട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണം.

പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വർധിപ്പിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണമെന്നും നയരേഖ നിർദേശിക്കുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർന്നോയെന്ന് പരിശോധിക്കണം. പുതിയ കാലത്തിന്റെ സാധ്യത മനസിലാക്കി സിലബസ് നവീകരിക്കണം. എസ് എസ് എൽ സി
പരീക്ഷയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഗൗരവമായി വിലയിരുത്തണം.

READ ALSO- CPM | രാഷ്ട്രീയപ്പാർട്ടികൾ താൽക്കാലിക നേട്ടത്തിനുവേണ്ടി മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നു: NSS

ആരോഗ്യ രംഗത്ത് സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പാലിയേറ്റീവ് രംഗത്തെ പാർട്ടി ഇടപെടൽ ശക്തമാക്കാനും നിർദേശമുണ്ട്. സംസ്ഥാന സമ്മേളനത്തിലെ ചർച്ചകൾക്കു ശേഷം ഇടതുമുന്നണിയിലും രേഖയുടെ വിശദാംശങ്ങൾ ചർച്ചയാകും. അതിനു ശേഷമാകും മുൻഗണന നിശ്ചയിച്ച് സർക്കാർ ഇവ നടപ്പാക്കുക.


ചരിത്ര പ്രദര്‍ശനത്തില്‍ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ല; മുഴുവന്‍ കാര്യങ്ങളും ഉള്‍കൊള്ളിക്കുവാന്‍ കഴിഞ്ഞിട്ടില്ല; CPM


സി പി എം(CPM) ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭൻ ഇല്ലാത്തതിൽ വിമർശനവുമായി എൻ. എസ് എസ്.(NSS) രംഗത്ത് വന്നതാണ് വിമർശനത്തിന് ഇടയാക്കിയത്. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി എറണാകുളം മറൈൻ ഡ്രൈവിലെ പ്രത്യേക പന്തലിൽ നടക്കുന്ന ചരിത്ര പ്രദർശനത്തിൽ നിന്നുമാണ് മന്നത്ത് പത്മനാഭനെ ഒഴിവാക്കിയത്. ഇതിന് എതിരെ രൂക്ഷമായ ഭാഷയിൽ എൻ. എസ്. എസ് രംഗത്ത് വന്നതോടെ സി. പി. എം രംഗത്ത് വന്നത്.

280ൽപ്പരം ചരിത്ര ചിത്രങ്ങൾ ആലേഖനം ചെയ്താണ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സി.പി.എം ചരിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നത്. പക്ഷേ മുഴുവൻ കാര്യങ്ങളും പ്രദർശനത്തിൽ ഉൾകൊള്ളിക്കുവാൻ കഴിഞ്ഞിട്ടില്ല. ചരിത്ര പ്രദർശനത്തിൽ നിന്നും ആരെയും ബോധപൂർവ്വം ഒഴിവാക്കിയിട്ടില്ല. മന്നത്തെ ഉൾപ്പെടുത്താൻ കഴിയാതെ പോയത് പരിശോധിക്കുമെന്നും ജില്ലാ കമ്മറ്റിയംഗവുംചരിത്ര പ്രദർശന കൺവീനറുമായ അഡ്വ. വി. സലിം പറഞ്ഞു.

READ ALSO- CPM | കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയങ്ങൾക്കുള്ള ബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്:സീതാറാം യെച്ചൂരി; CPM സംസ്ഥാനസമ്മേളനം തുടങ്ങി

കേരളത്തിൻ്റെ നവോത്ഥാന മുന്നേറ്റ ചരിത്രങ്ങളും, കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയും, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുമെല്ലാം പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരവും, അയ്യങ്കാളിയും ഉൾപ്പെടെയുള്ള നവോത്ഥാന നായകൻമാരും പ്രദർശനത്തിൽ ഇടം പിടിച്ചപ്പോൾ മന്നത്ത് പത്മനാഭൻ്റെ ചിത്രം പ്രദർശനത്തിൽ ഉൾക്കൊള്ളിക്കാതെ പോയതാണ് എൻ.എസ്.എസിനെ ചൊടിപ്പിച്ചത്. മന്നം ഒഴിവാക്കപ്പെട്ടപ്പോൾ 57 ലെ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ മന്നത്ത് പത്മനാഭൻ്റെ നേതൃത്വത്തിൽ നടന്ന വിമോചനത്തെ കുറിച്ച് ചരിത്ര പ്രദർശനത്തിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

വിമോചന സമരം തുറന്ന് കാണിക്കുന്ന ചിത്രങ്ങൾ ചരിത്ര പ്രദർശനത്തിൽ വലിയ പ്രാധാന്യത്തോടെയാണ്  സി.പി.എം ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ ബില്ലിനെതിരെ പിന്തിരിപ്പൻ ശക്തികൾ ഒന്നിക്കുന്ന എന്ന തലക്കെട്ടിൽ 57 ലെ പത്രങ്ങൾ ചരിത്ര ദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. വിമോചനക്കാർ ചുട്ടെരിച്ച ഉദിയന്നൂർ പ്രൈമറി സ്കൂളും ചിത്രത്തിലുണ്ട്. ചിലർ കഥയറിഞ്ഞ് ആടി. ചിലർ കഥയറിയാതെ ആടി എന്നാണ് വിമോചന സമരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.ആനയും അമ്പാരിയുമായി പണം വന്ന വഴികൾ എന്ന തലക്കെട്ടിൽ C I A  പണം വാങ്ങി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്നും ചരിത്രപ്രദർശനത്തിൽ ഓർമ്മപ്പെടുത്തുന്നുണ്ട്.

എന്നാൽ രാഷ്ട്രീയപ്പാർട്ടികൾ മന്നത്തു പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നു എന്നാണ്  എൻഎസ്എസ് ഉയർത്തിയ വിമർശനം. അത് അവരുടെ താല്ക്കാലിക രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണ്. സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ട് എന്നു  ജി.സുകുമാരൻ നായർ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.
Published by:Arun krishna
First published: