HOME » NEWS » Kerala » CPM DID NOT CONSTRUCT BALANANDAN MONUMENT DESPITE COLLECTING THE FUNDS AR TV DTP

ഇ. ബാലാനന്ദന്റെ ഓർമ്മകൾക്കു 12 വർഷം; പണം പിരിച്ചിട്ടും സ്മാരകം നിർമ്മിച്ചില്ലെന്ന ആരോപണത്തിന് നടുവിൽ CPM

സ്മാരകത്തിനായി പണ പിരിവ് നടത്തിയിട്ടും സംസ്ഥാന സർക്കാർ തുക അനുവദിച്ചിട്ടും  പത്ത് വർഷം കൊണ്ട് പൈലിംഗ് മാത്രമാണ് ചെയ്യാനായത്

News18 Malayalam | news18-malayalam
Updated: January 18, 2021, 4:24 PM IST
ഇ. ബാലാനന്ദന്റെ ഓർമ്മകൾക്കു 12 വർഷം; പണം പിരിച്ചിട്ടും സ്മാരകം നിർമ്മിച്ചില്ലെന്ന ആരോപണത്തിന് നടുവിൽ CPM
E_Balanandan_CPM
  • Share this:
കൊച്ചി. പ്രമുഖ ട്രേഡ് യൂണിയൻ നേതാവും എം പി യുമായിരുന്ന ഇ ബാലാനന്ദന് സ്മാരകം നിർമ്മിക്കാത്തതിനെ ചൊല്ലി സിപിഎം കളമശേരി ഏരിയാ കമ്മിറ്റിയിൽ വിവാദം. സ്മാരകത്തിനായി പണ പിരിവ് നടത്തിയിട്ടും സംസ്ഥാന സർക്കാർ തുക അനുവദിച്ചിട്ടും  പത്ത് വർഷം കൊണ്ട് പൈലിംഗ് മാത്രമാണ് ചെയ്യാനായത്. ഈ മാസം 19 നാണ്‌ ബാലനന്ദന്റെ 12-ാം ചരമദിനം.

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവും സി ഐ ടി യു ദേശീയ പ്രസിഡൻറ്റും എംപിയുമായിരുന്ന ഇ ബാലാനന്ദൻ്റെ സ്മരണ നിലനിർത്തുവാൻ കളമശ്ശേരിയിൽ തൊഴിലാളി പഠന ഗവേണണ കേന്ദ്രം നിർമ്മിക്കാനാണ് പാർട്ടി തീരുമാനിച്ചത്.  സി പി എം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടാണ് സ്മരക മന്ദിരത്തിന് തറക്കല്ലിട്ടത്. സി ഐ ടി യു നേതാവ് കെ ചന്ദ്രൻ പിള്ളയാണ് ഇ ബാലാനന്ദൻ ഫൗണ്ടെഷൻ ചെയർമാൻ. പൊതു ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുകയ്ക്ക് പുറമെ സർക്കാർ അൻപത് ലക്ഷം  രൂപയും അനുവദിച്ചു.

പക്ഷെ നിർമ്മാണമെന്നത് പൈലിംഗ് മാത്രമാണ്. ദേശീയ പാതയോട് ചേർന്ന് കളമശ്ശേരി പ്രീമിയർ കവലക്ക് അഭിമുഖമായുള്ള സ്ഥലം ഉപേക്ഷിച്ചാണ് ഒരു ശ്രദ്ധയും കിട്ടാത്ത വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലം വാങ്ങിയതെന്നും സ്മാരകത്തിനായി പിരിച്ച പണം ഉപയോഗിച്ച് സെമിനാറുകൾ സംഘടിപ്പിച്ചുവെന്നും  അണികൾക്കിടയിൽ പരാതിയുണ്ട്.

Also Read-ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട എത്ര സി.പി.എം പ്രമുഖർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകും?

സ്മാരക മന്ദിര നിർമ്മാണം വൈകുന്നതിൽ ബാലാനന്ദൻ്റെ ഭാര്യ സരോജിനി ബാലാനന്ദൻ മുൻകാല ദിനാചരണങ്ങളിൽ പ്രതിഷേധം അറിയിക്കുമായിരുന്നു. പാർട്ടി നേതൃത്വം ഇടപെട്ടതിനെ തുടർന്ന് ഇപ്പോൾ അതില്ല .എന്നാൽ പിരിച്ചെടുത്ത പണം കൊണ്ട് സ്ഥലം വാങ്ങിയെന്നും  സർക്കാർ അനുവദിച്ച തുകകൊണ്ടാണ് പൈലിംഗ് നടത്തിയതെന്നുമാണ് ഫൌണ്ടേഷന്റെ വാദം. പല രക്തസാക്ഷികൾക്കും  ഒരു വർഷത്തിനുള്ളിൽ കോടികൾ ചെലവിട്ട് സ്മാരകം നിർമ്മിച്ച പാർട്ടി  എന്തുകൊണ്ട്  ബാലാനന്ദനെ മറക്കുന്നു എന്നാണ് അണികളുടെ ചോദ്യം.

Also Read- ക്യാപ്സൂളല്ല; ഇനി കൈപ്പുസ്തകം;' സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാം?'അണികൾക്ക് പാഠവുമായി സിപിഎം

തൊഴിലാളികൾക്കും തൊഴിലാളി പ്രസ്ഥാനങ്ങൾക്കും വേണ്ടി ജീവിച്ച   ബാലാനന്ദന് സംസ്ഥാനത്തെ തന്നെ  ഏറ്റവും വലിയ  വ്യവസായ കേന്ദ്രവും തൊഴിലാളി സംഘടനാ കേന്ദ്രവുമായ കളമശ്ശേരിയിൽ സ്മാരകം വേണമെന്നത് പാർട്ടിയുടെ കൂടി   തീരുമാനമായിരുന്നു. എന്നാൽ തറക്കല്ലിട്ട് 10 വർഷം കഴിയുമ്പോഴും കെട്ടിടത്തിൻ്റെ രൂപരേഖയല്ലാതെ മറ്റൊന്നും തയ്യാറാക്കാൻ ചുമതലപ്പെട്ട ബാലാനന്ദൻ ഫൗണ്ടേഷന് ആയില്ല. സ്മാരക മന്ദിരം ഉയരാത്തതിനെ ചൊല്ലി സി പി എം കളമശേരി ഏരിയാ കമ്മിറ്റിയിലും പലകുറി വിമർശനം ഉയർന്നിരുന്നു.

നേരത്തെ പാർട്ടിയിലെ വിഭാഗീയതയുടെ വിളനിലം ആയിരുന്നു കളമശേരി ഏരിയാ കമ്മിറ്റി. ബാലാനന്ദൻ സ്മാരക വിവാദം ഉയരുന്നതോടെ വീണ്ടും പാർട്ടിയിലെ പുകയുന്ന കൊള്ളിയായി കളമശേരി മാറുകയാണ്. ബാലനന്ദൻ സ്മാരകം വൈകുന്നതിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനും അതൃപ്തി ഉണ്ടെന്നാണ് അറിയുന്നത്. ഇത് പരസ്യമായി പറയാതെ ഫൗണ്ടേഷനെ നേരിട്ട് ഇതറിയിച്ചിരുന്നു. പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ സ്മാരക മന്ദിരത്തിൻ്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് മുഖം രക്ഷിക്കാനാണ് ഫൗണ്ടേഷൻ്റെ ഇപ്പോഴത്തെ നീക്കം.
Published by: Anuraj GR
First published: January 18, 2021, 4:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories