തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനാർഥിയെ തീരുമാനിച്ച് സിപിഎം. ചാക്കയില്‍ നിന്നുള്ള കൗണ്‍സിലറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ. ശ്രീകുമാറിനെയാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന അംഗമെന്ന പരിഗണനയും കൗണ്‍സിലര്‍മാര്‍ക്കിടയിലെ സ്വാധീനവുമാണ് ശ്രീകുമാറിന് തുണയായത്. അതേസമയം അന്തിമ തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും.
വി.കെ പ്രശാന്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം കോർപറേഷനിൽ മേയർ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നത്.
2015-ൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം കൂടിയായ ശ്രീകുമാറിനെ മേയര്‍ സ്ഥാനത്തേക്ക് പാർട്ടി നേതൃത്വം പരിഗണിച്ചിരുന്നു. എന്നാൽ അന്ന് യുവ കൗണ്‍സിലറായ വി.കെ പ്രശാന്തിന് നറുക്ക് വീഴുകയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അടുത്ത ബന്ധു കൂടിയാണ് ശ്രീകുമാർ.
നെടുംങ്കാട് വാര്‍ഡിൽ നിന്നും വിജയിച്ച എസ് പുഷ്പലതയാണ് നിലവിൽ പാര്‍ട്ടിയിലെ സീനിയര്‍ കൗൺസിലർ. എന്നാൽ അടുത്ത തവണ മേയര്‍ പദവി വനിതാ സംവരണമായതിനാൽ അവരെ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായം ജില്ലാ കമ്മിറ്റിയിൽ ഉയർന്നു വന്നു. പുന്നയ്ക്കാമുകള്‍ കൗണ്‍സിലര്‍ ആര്‍.പി ശിവജി, വഞ്ചിയൂര്‍ കൗണ്‍സിലര്‍ പി ബാബു എന്നിവരെയും മേയര്‍ സ്ഥാനത്തേക്ക് ജില്ലാ കമ്മിറ്റി സജീവമായി പരിഗണിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.