'സമൂഹം അംഗീകരിക്കാത്ത കേസുകൾ ഏറ്റെടുക്കരുത്'; പാർട്ടി അഭിഭാഷകരോട് CPM ജില്ലാ കമ്മിറ്റി

സിഡബ്യൂസി മുൻ ചെയർമാനും പാർട്ടി അംഗവുമായ എൻ രാജേഷ് വാളയാർ കേസിലെ പ്രതിക്ക് വേണ്ടി ഹാജരായത് ദോഷം ചെയ്തെന്നാണ് സിപിഎം വിലയിരുത്തൽ.

News18 Malayalam | news18-malayalam
Updated: November 25, 2019, 3:29 PM IST
'സമൂഹം അംഗീകരിക്കാത്ത കേസുകൾ ഏറ്റെടുക്കരുത്'; പാർട്ടി അഭിഭാഷകരോട് CPM ജില്ലാ കമ്മിറ്റി
News18
  • Share this:

പാലക്കാട്:  സമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് പാർട്ടി അംഗങ്ങളായ അഭിഭാഷകർ  ഏറ്റെടുക്കരുതെന്ന  നിർദ്ദേശവുമായി  സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി. വാളയാര്‍ കേസ് വിവാദമായ പശ്ചാത്തലത്തിലാണ് പാർട്ടി അംഗങ്ങളായ അഭിഭാഷകർക്ക് കർശന നിയന്ത്രണവുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയത്. വാളയാർ കേസ് പോലെയുള്ള സാമൂഹ്യ പ്രാധാന്യമുള്ള സംഭവങ്ങളിൽ പ്രതികൾക്കായി സി പി എം അംഗങ്ങളായ അഭിഭാഷകർ  വക്കാലത്തുകൾ ഏറ്റെടുക്കരുതെന്ന കർശന നിർദ്ദേശമാണ് ജില്ല കമ്മിറ്റി നൽകിയിരിക്കുന്നത്.


സിഡബ്യൂസി മുൻ ചെയർമാനും,  പാർട്ടി അംഗവുമായ  എൻ രാജേഷ് വാളയാർ കേസിലെ പ്രതിക്ക് വേണ്ടി ഹാജരായത് ദോഷം ചെയ്തെന്നാണ് സിപിഎം വിലയിരുത്തൽ. രാജേഷിന്റെ നിലപാട് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഒരുവിഭാഗം നേതാക്കൾ പറയുന്നു.


മറ്റൊരു പോക്സോ കേസിലെ ഇരയെ, പ്രതികൾക്കൊപ്പം അയക്കണമെന്ന്  സിഡബ്യൂസി ചെയർമാനായിരിക്കെ എൻ രാജേഷ് നിർബന്ധിച്ചെന്ന നിർഭയ കേന്ദ്രം അധികൃതരുടെ വെളിപ്പെടുത്തലും ഇതിനൊപ്പം  പുറത്തുവന്നിരുന്നു. ഇതും വലിയ വിമർശനത്തിന് ഇടയാക്കിയെന്നും വിലയിരുത്തലുണ്ട്.  ഈ സാഹചര്യത്തിലാണ് പാർട്ടി അഭിഭാഷകർ ഏറ്റെടുക്കുന്ന കേസുകളുടെ കാര്യത്തിൽ നിയന്ത്രമേർപ്പെടുത്താൻ സി പി എം തീരുമാനിച്ചത്.

Also Read വാളയാർ: പ്രതികൾ സിപിഎം പ്രവർത്തകർ തന്നെയെന്നാവർത്തിച്ച് പെൺകുട്ടികളുടെ അമ്മ


വാളയാർ കേസിൽ വിവിധ പാർട്ടി ഘടകങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണ പരിപാടികൾ തുടങ്ങുന്നതിനൊപ്പമാണ് അഭിഭാഷകർക്കു നിർദ്ദേശം നൽകിയിരിക്കുന്നത്. പാര്‍ട്ടി ബന്ധമില്ലാത്ത ലത ജയരാജിനെ ഇടത് സര്‍ക്കാര്‍  രണ്ടാംതവണയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാക്കിയതിലും വിമർശനമുയർന്നു.
Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍