കണ്ണൂർ: ആന്തൂരും അനുബന്ധവിവാദങ്ങളും ചര്‍ച്ച ചെയ്യാതെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ചര്‍ച്ച വേണ്ടെന്നാണ് തീരുമാനം.
പ്രധാന അജണ്ടയായ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് മാത്രമാണ് ഇന്ന് ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തത്. റിപ്പോര്‍ട്ടിങ്ങിന് എത്തിയത് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്. പൊലീസ് അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി ആന്തൂര്‍ പരിഗണിക്കേണ്ടെന്നായിരുന്നു തീരുമാനം.
ജില്ലാ സെക്രട്ടേറിയറ്റിനെ തിരുത്തിയ സംസ്ഥാന കമ്മിറ്റി നിലപാടില്‍ കീഴ്ഘടകങ്ങളില്‍ അതൃപ്തി പുകയുന്നുണ്ട്. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനായിരിക്കും നേതാക്കളുടെ ശ്രമം. കീഴ്ഘടകങ്ങളുടെ അതൃപ്തി സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലടക്കം പി.കെ ശ്യാമളയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്നിരുന്നു.
പട്ടിക ജാതി, വിഭാഗത്തിനുളള ആനുകൂല്യം; വരുമാനപരിധി നടപ്പാക്കി സര്‍ക്കാര്‍
അതേസമയം സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സാജന്റെ ഭാര്യയുടെ പരാതിയില്‍ പി.കെ ശ്യാമളയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. നഗരസഭ ഉദ്യോഗസ്ഥരുടെയും സാജന്റെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സാജന്റെ മരണം തൂങ്ങിമരണമാണെന്നും ദുരൂഹതയില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.