ഇന്റർഫേസ് /വാർത്ത /Kerala / 'വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണം'; പ്രതിഭ എം.എൽ.എയ്ക്കെതിരെ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി

'വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണം'; പ്രതിഭ എം.എൽ.എയ്ക്കെതിരെ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി

News18

News18

പരാമർശം എം എൽ എ യിൽ നിന്നല്ല സാധാരണ വ്യക്തിയിൽ നിന്ന് പോലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും ജില്ലാ സെക്രട്ടറി

  • Share this:

ആലപ്പുഴ: മാധ്യമ പ്രവർത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ കായംകുളം എം.എൽ.എ യു. പ്രതിഭയ്ക്ക് എതിരെ സി.പി.എം ജില്ലാ സെക്രട്ടറി. എം.എൽ.എ വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണമെന്നും പരാമർശം എം.എൽ.എയിൽ നിന്നല്ല സാധാരണ വ്യക്തിയിൽ നിന്നു പോലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. .

സംഭവവുമായി ബന്ധപ്പെട്ട് എം.എൽ.എ യോട് പാർട്ടി വിശദീകരണം ആവശ്യപ്പെടും. പരാമർശം എം എൽ എ യിൽ നിന്നല്ല സാധാരണ വ്യക്തിയിൽ നിന്ന് പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. എം എൽ.എ വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണം. മാധ്യമങ്ങൾക്ക് എതിരെയുള്ള പരാമർശം ഖേദകരമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

You may also like:'നിങ്ങൾക്ക് ശരീരം വിറ്റു ജീവിച്ചുകൂടേ?' മാധ്യമപ്രവർത്തകർക്കെതിരേ യു പ്രതിഭ എംഎല്‍എ [NEWS]മാധ്യമ പ്രവർത്തകരോട് ശരീരം വിറ്റു ജീവിക്കാൻ പറഞ്ഞ എം.എൽ.എയ്ക്ക് എതിരെ ഡിജിപിക്ക് പരാതി [NEWS]COVID 19| 'പ്രതിഭ'യെ ചൊല്ലി യൂത്ത് കോൺഗ്രസിലും കലഹം; കെ എസ് ശബരീനാഥന് എതിരെ മറ്റൊരു വൈസ് പ്രസിഡന്റ് [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകരും എം.എൽ.എയും തമ്മിലുള്ള വിഷയം പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് എതിരെ നവമാധ്യമങ്ങളിലൂടെ എം.എൽ.എ മറുപടി നൽകിയത് തെറ്റാണെന്നും ആർ നാസർ പറഞ്ഞു. കായംകുളത്തെ വിഷയങ്ങളിൽ സംഘടനാ നടപടി ഉണ്ടാകുമെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.

ഇതിനിടെ എം.എൽ.എയുടെ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രോഹിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

First published:

Tags: Alappuzha, Cpm, Journalist, Prathibha facebook post, Prathibha MLA, Youth congress