കൊച്ചി: തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് (Jo Joseph) 4000 മുതല്‍ 5000 വരെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സിപിഎം (CPM) എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ (CN Mohanan). ബൂത്ത് അടിസ്ഥാനത്തില്‍ കൃത്യമായ കണക്കുകള്‍ ശേഖരിച്ചതില്‍ നിന്നാണ് എല്‍ഡിഎഫ് വിജയം വ്യക്തമാക്കുന്നത്.
മതന്യൂനപക്ഷങ്ങളുടെ വോട്ടുകളും ലഭിച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രീപോള്‍ സര്‍വേയേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയെന്ന് പോസ്റ്റ് പോള്‍ സര്‍വേയില്‍ കാണാനായി. എല്‍ഡിഎഫിന്‍റെ കണക്കില്‍ പെടാത്ത വോട്ടുകളും കിട്ടും. ഇടത് പ്രൊഫൈലുകള്‍ വ്യക്തിപരമായി ആക്ഷേപിക്കുന്നുവെന്ന ഉമാ തോമസിന്‍റെ ആരോപണത്തെ കുറിച്ച് അറിയില്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.
ഇതിനിടെ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് വ്യക്തമാക്കി ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ രംഗത്ത് വന്നു. ഉമാ തോമസ് 5000 മുതൽ 8000 വരെ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് തന്റെ കണക്കുക്കൂട്ടലെന്ന് ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു.
മുഖ്യമന്ത്രിമാരും മന്ത്രിമാരും മണ്ഡലത്തിൽ ഉണ്ടാക്കിയ ഇളക്കലിന്റെ ഫലമായി കുറേപേർ മറിച്ച് വോട്ട് ചെയ്‌താലും 5000 മുതൽ 8000 വോട്ടിന് ഉമാ തോമസ് വിജയിക്കും. തെരഞ്ഞെടുപ്പ് കൊണ്ട് സർക്കാർ മാറുന്നില്ല. യാതൊരുമാറ്റവും വരുന്നില്ല. അതുകൊണ്ട് പലർക്കും വോട്ട് ചെയ്യാൻ താത്‌പര്യകുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ ബസിൽ നിന്നിറങ്ങിയ നാലാം ക്ലാസ് വിദ്യാർഥിയെ അണലി കടിച്ചു; കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുതൃശൂർ വടക്കാഞ്ചേരിയിൽ നാലാം ക്ലാസ് വിദ്യാർഥിക്ക് സ്കൂൾ വളപ്പിൽ പാമ്പുകടിയേറ്റു. അണലിയുടെ കടിയേറ്റ വടക്കാഞ്ചേരി ഗവ. ബോയ്സ് എൽപി സ്കൂളിലെ വിദ്യാർഥി ആദേശിനെ (9) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ കെട്ടിടം പൊളിച്ചു പണിയുന്നതിനാൽ ഇവിടുത്തെ നൂറോളം വിദ്യാർഥികളെ സമീപത്തെ ഗേൾസ് എൽ പി സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. കുമരനെല്ലൂർ അയ്യത്ത് അനിൽ കുമാർ - ദിവ്യ ദമ്പതികളുടെ മകനാണ് ആദേശ്.
രാവിലെ 9.45ന് സ്കൂൾ വളപ്പിലേക്ക് ബസിൽ വന്നിറങ്ങുമ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. അധികം വലുപ്പമില്ലാത്ത പാമ്പായിരുന്നെന്നു മറ്റു കുട്ടികൾ പറഞ്ഞു. സ്കൂൾ മുറ്റം പൂർണമായി ശുചീകരിച്ചിരുന്നില്ല. കുട്ടി അപകടനില തരണം ചെയ്തു. നിലവില്‍ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
പാമ്പ് കടിച്ചുവെന്ന സംശയമാണ് തോന്നിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പാമ്പ് കടിച്ചുവെന്ന് സൂചന ലഭിച്ചപ്പോഴാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളിലേക്ക് പോകേണ്ടതായിരുന്നു കുട്ടികള്‍ എന്നാല്‍ അവിടെ ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരേഗമിക്കുന്നതിനാലാണ് ഇവരെ ആനപ്പറമ്പ് ഗേള്‍സ് സ്‌കൂളിലേക്ക് എത്തിച്ചത്.
കുട്ടിക്ക് പാമ്പ് കടിയേറ്റുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. കാട് പിടിച്ച് കിടന്ന പ്രദേശം കഴിഞ്ഞ ദിവസങ്ങളിലാണ് വൃത്തിയാക്കിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.