ഫസൽ വധക്കേസ് പുനരന്വേഷിക്കണം; നിരപരാധികളായ കാരായിമാരെ കുറ്റവിമുക്തരാക്കണം: എം.വി ജയരാജൻ
ഫസൽ വധക്കേസ് പുനരന്വേഷിക്കണം; നിരപരാധികളായ കാരായിമാരെ കുറ്റവിമുക്തരാക്കണം: എം.വി ജയരാജൻ
തൊഴിയൂര്‍ കേസിലെ സമാന സഹാചര്യമാണ് ഫസല്‍ കേസിലുമുള്ളത്. അതിനാല്‍ സി ബി ഐ പുനരന്വേഷണത്തിന് തയ്യാറാകണം.
എം വി ജയരാജൻ
Last Updated :
Share this:
കണ്ണൂര്‍: ഫസൽ വധക്കേസ് പുനരന്വേഷിച്ച് കാരായി രാജന്, കാരായി ചന്ദ്രശേഖരന് ഉള്‍പ്പെടെയുള്ള നിരപരാധികളായ സി.പി.എം പ്രവർത്തകരെ കുറ്റവിമുക്തരാക്കണമെന്ന് സി.പിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. തൊഴിയൂർ കേസിൽ നിരപരപാധികളെ വെറുതെ വിട്ടതു പോലെ ഫസൽ വധക്കേസിലെ നിരപരാധികളെ കുറ്റവിമുക്തരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിയൂര്‍ കേസിലെ സമാന സഹാചര്യമാണ് ഫസല്‍ കേസിലുമുള്ളത്. അതിനാല്‍ സി ബി ഐ പുനരന്വേഷണത്തിന് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കേസിലും ഇല്ലാത്ത നീതി നിഷേധമാണ് ഫസല്‍ കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും നേരിടുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരല്ല സി ബി ഐ ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇക്കാര്യത്തില്‍ ആരാണ് സിബിഐയെ തടയുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.