കോഴിക്കോട്: വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീറിനെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് സന്ദര്‍ശിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിയാണ് നസീറിനെ സന്ദര്‍ശിച്ചത്. നസീറിനെ ആക്രമിച്ച സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് എം.വി ജയരാജന് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണം. ആക്രമണവുമായി പാര്‍ട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വടകരയിലെ ഇടതു സ്ഥാനാര്‍ഥി പി. ജയരാജനും നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്ച രാത്രി തലശ്ശേരി കായ്യത്ത് റോഡില്‍ വെച്ചാണ് സിപിഎമ്മിന്റെ മുന്‍ നഗരസഭാംഗം സി.ഒ.ടി. നസീറിനു നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിനു പിന്നില്‍ സി.പി.എം ആണെന്ന ആരോപണവുമായി കോണ്‍ഗ്രസും ആര്.എം.പിയും രംഗത്തെത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.