നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 1.63 കോടി രൂപയുടെ പടനിലം സ്‌കൂള്‍ ക്രമക്കേട് ആരോപണം: ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.രാഘവനെ സിപിഎം തരംതാഴ്ത്തി

  1.63 കോടി രൂപയുടെ പടനിലം സ്‌കൂള്‍ ക്രമക്കേട് ആരോപണം: ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.രാഘവനെ സിപിഎം തരംതാഴ്ത്തി

  കെ എച്ച് ബാബുജാൻ, എ മഹേന്ദ്രൻ എന്നിവർ അം​ഗങ്ങളായുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

  കെ രാഘവൻ

  കെ രാഘവൻ

  • Share this:
   ആലപ്പുഴ: പടനിലം സ്‌കൂള്‍ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റംഗവും ജി സുധാകരന്റെ വിശ്വസ്തനുമായ കെ രാഘവനെ സി പി എം തരംതാഴ്ത്തി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ചാരുംമൂട് മുൻ ഏരിയ സെക്രട്ടറിയും സ്കൂൾ മാനേജരുമായ കെ മനോഹരനെ പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നൂറനാട് പടനിലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അച്ചടക്ക നടപടി ഉണ്ടായത്.

   Also Read- 'സവര്‍ക്കറെയും ഗോള്‍വാക്കറെയും കുറിച്ച് പഠിക്കാതെ എങ്ങിനെ അവരുടെ ചിന്താഗതികള്‍ എതിര്‍ക്കും?'ശശി തരൂര്‍

   1.63 കോടിയുടെ അഴിമതി ആരോപണമാണ് സിപിഎം നേതാക്കൾക്കെതിരെ ഉയർ‌ന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും അച്ചടക്ക നടപടി അംഗീകരിച്ചു. വിഷയത്തിൽ കെ എച്ച് ബാബുജാൻ, എ മഹേന്ദ്രൻ എന്നിവർ അം​ഗങ്ങളായുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെ രാഘവൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കൂടിയാണ്.

   Also Read- പാലാ ബിഷപ്പിന് പിന്തുണയുമായി ജോസ് കെ.മാണി; 'പിതാവ് ഉയര്‍ത്തിയത് സാമൂഹ്യതിന്മയ്ക്കെതിരായ ജാഗ്രത'

   പടനിലം ഹയർ സെക്കൻഡറി സ്കൂളിന്‍റെ ചുമതലയുണ്ടായിരുന്ന കാലത്ത് കെ. രാഘവനും മറ്റ് രണ്ട് നേതാക്കളും ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. 2008 മുതൽ സ്കൂളി‌ൽ നടന്ന നിയമനങ്ങളിൽ, തലവരിപണം വാങ്ങിയത് ഉ‌ൾപ്പെടെ 1.63 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു പാർട്ടിക്ക് ലഭിച്ച പരാതി. ഇക്കാര്യം പരിശോധിക്കാൻ നിയോഗിച്ച രണ്ടംഗ കമ്മീഷൻ ക്രമക്കേട് സ്ഥിരീകരിച്ചു. ഇതേതുടർന്നാണ് അച്ചടക്ക നടപടി.

   Also Read- പാലാ ബിഷപ്പിന് പിന്തുണയുമായി മോന്‍സ് ജോസഫ്; 'ബിഷപ്പ് പറഞ്ഞതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ ഉണ്ടാകണം'

   ഏറെക്കാലം നിർജ്ജീവമായിരുന്ന കമ്മീഷൻ നടപടികൾ പാർട്ടിയിലെ വിഭാഗീയ നീക്കങ്ങളുടെ ഭാഗമായാണ് വേഗത്തിലായത്. മുൻ മന്ത്രി ജി. സുധാകരനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം തുടങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വസ്തനായ കെ. രാഘവനെതിരെ തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയത്. ഇതോടെ കമ്മീഷൻ റിപ്പോർട്ടും അച്ചടക്ക നടപടിയും വേഗത്തിലായി.

   Also Read- ഹരിതക്ക് പുതിയ ഒൻപതംഗ സംസ്ഥാന കമ്മിറ്റി; പി എച്ച് ആയിശ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് സെക്രട്ടറി
   Published by:Rajesh V
   First published: