നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • CPM|വിഭാഗീയതയ്ക്ക് പിന്നാലെ ഔദ്യോഗിക പാനലിനെതിരെ മത്സരം; ഈരാറ്റുപേട്ടയിൽ സിപിഎം സമ്മേളനം നിർത്തി

    CPM|വിഭാഗീയതയ്ക്ക് പിന്നാലെ ഔദ്യോഗിക പാനലിനെതിരെ മത്സരം; ഈരാറ്റുപേട്ടയിൽ സിപിഎം സമ്മേളനം നിർത്തി

    പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പാർട്ടി സമ്മേളനം നിർത്തി വെക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

    News18 Malayalam

    News18 Malayalam

    • Share this:
    കോട്ടയം: ഈരാറ്റുപേട്ടയിൽ സിപിഎമ്മിലെ (CPM)വിഭാഗീയത രൂക്ഷം. പ്രാദേശിക തലത്തിൽ ഉണ്ടായ വിഭാഗീയതയാണ് സമ്മേളനം നിർത്തി വെക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഈ മാസം 4, 5 തീയതികളിൽ ആണ്  ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി(local committee സമ്മേളനം നടത്താൻ സിപിഎം തീരുമാനിച്ചത്.  ഇതുമായി ബന്ധപ്പെട്ട് സമ്മേളനം നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ആദ്യദിവസം നടന്ന സമ്മേളനം പുരോഗമിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പാർട്ടി സമ്മേളനം നിർത്തി വെക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

    സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണനാണ്  ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തത്. ടിജി ബാബു നഗറിൽ ആയിരുന്നു സമ്മേളനം.  ഔദ്യോഗിക പാനലിൽ നിന്ന് രണ്ടു പേരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് ഒടുവിൽ സമ്മേളനം നിർത്തി വെക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഫൈസൽ, ഹുസൈൻ എന്നിവരെ പുതിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പാനലിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇവരെ ഒഴിവാക്കി പുതിയ പാനൽ അവതരിപ്പിച്ചതോടെ ആണ് തർക്കങ്ങൾക്ക് തുടക്കം. ഇതോടെ കടുത്ത വിഭാഗീയത പ്രാദേശികമായി ഉയർന്നു വരികയായിരുന്നു.

    രണ്ടു പേരെ ഒഴിവാക്കി പുതിയ പാനൽ അവതരിപ്പിച്ചതോടെ കൂടുതൽ പേർ എതിർപ്പുമായി രംഗത്ത് വന്നു. ഇതോടെ ഔദ്യോഗിക പാനലിന് എതിരെ ഏഴു പേർ മത്സര രംഗത്ത് എത്തി. തുടർന്നാണ് സമ്മേളനം നിർത്തിവെക്കാൻ സിപിഎം തീരുമാനിച്ചത്. കടുത്ത വാദപ്രതിവാദങ്ങളും രൂക്ഷമായ തർക്കങ്ങളും സമ്മേളനത്തിന് ഉള്ളിൽ നടന്നതായി വിവരം ലഭിക്കുന്നുണ്ട്. സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി ഇടപെട്ടാണ് സമ്മേളനം നിർത്തിവെക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

    Also Read-കുട്ടികളെ കളിക്കാൻ വിളിച്ചതിന്റെ പേരിൽ മർദനം; അയൽവാസിയുടെ മർദ്ദനത്തിൽ പത്താം ക്ലാസുകാരന്റെ കണ്ണിന് പരിക്ക്

    ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി സമ്മേളനം നിർത്തിവെച്ച വിവരം സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ സ്ഥിരീകരിച്ചു. ഈരാറ്റുപേട്ടയിലെ പാർട്ടിയിൽ പ അനഭിലക്ഷണീയമായ പ്രവണതകൾ ഉയർന്ന വന്നതായി ജില്ലാ സെക്രട്ടറി ന്യൂസ്18 നോട് പറഞ്ഞു. വേണ്ടാത്ത തരത്തിലുള്ള ചർച്ചകളിലേക്ക് കാര്യങ്ങൾ നീങ്ങി. ഇതോടെയാണു ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി സമ്മേളനം നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് എ വി റസൽ പറയുന്നു.

    Also Read-Private Bus Strike| കുറഞ്ഞ ടിക്കറ്റ് ചാർജ് 12 രൂപയാക്കണം; തിങ്കളാഴ്ച്ച മുതൽ അനിശ്ചിതകാല ബസ് സമരം

    വീണ്ടും സമ്മേളനം നടത്തുന്നതിനെക്കുറിച്ച് സിപിഎം ജില്ലാ കമ്മിറ്റി ആലോചിച്ച് തീരുമാനം എടുക്കും എന്നാണ് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയത്. ഏരിയ കമ്മിറ്റി സമ്മേളനം നടന്ന ശേഷം വീണ്ടും ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി സമ്മേളനം നടത്താനാണ് സിപിഎം ആലോചിക്കുന്നത്. ജില്ലാ കമ്മിറ്റി യോഗം ചേർന്ന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

    പ്രാദേശികമായി ഉണ്ടായ പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാനുള്ള നീക്കവും സിപിഎം നടത്തും. വൈകാതെ ഇക്കാര്യത്തിൽ പരിശോധന നടത്താനാണ് സിപിഎം തീരുമാനം. ലോക്കൽ കമ്മറ്റി സമ്മേളനങ്ങൾ വിവിധ ഇടങ്ങളിൽ പുരോഗമിക്കുന്നതിനിടെയാണ് ഈരാറ്റുപേട്ടയിൽ നിന്നും വിഭാഗീയതയുടെ വാർത്തകൾ പുറത്തുവരുന്നത്.
    Published by:Naseeba TC
    First published:
    )}