നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM എറണാകുളം ജില്ലാ സമ്മേളനം വിഭാഗീയതകളില്ലാതെ കൊടിയിറങ്ങുന്നു; ഔദ്യോഗിക പക്ഷത്തിന്റെ സമഗ്രാധിപത്യം

  CPM എറണാകുളം ജില്ലാ സമ്മേളനം വിഭാഗീയതകളില്ലാതെ കൊടിയിറങ്ങുന്നു; ഔദ്യോഗിക പക്ഷത്തിന്റെ സമഗ്രാധിപത്യം

  ഒരുകാലത്ത്  വിഭാഗീയതയുടെ വിളനിലമായിരുന്നു എറണാകുളം ജില്ല.  എന്നാൽ ഇന്ന് ജില്ലയിൽ ഔദ്യോഗിക പക്ഷത്തിന്റെ സമഗ്രാധിപത്യമാണ്

  • Share this:
  കൊച്ചി: സിപിഎം (CPM) എറണാകുളം ജില്ലാ സമ്മേളനത്തിന് കൊടിയിറങ്ങുമ്പോൾ  നേതാക്കൾക്ക് ആശ്വാസം. കാരണം  ഒരുകാലത്ത്  വിഭാഗീയതയുടെ വിളനിലമായിരുന്നു എറണാകുളം ജില്ല.  എന്നാൽ ഇന്ന് ജില്ലയിൽ ഔദ്യോഗിക പക്ഷത്തിന്റെ സമഗ്രാധിപത്യമാണ്. അതു കൊണ്ട് കൂടുതൽ ചർച്ചകളില്ലാതെയാണ്  പ്രതിനിധി സമ്മേളനം പോലും പൂത്തിയാക്കിയത്. ആകെ ഉയർന്നത് തൃപ്പൂണിത്തുറ, പെരുമ്പാവൂർ നിയമസഭാ സീറ്റുകളിലെ തോൽവികളെ കുറിച്ചുള്ള എതിർ ശബ്ദങ്ങൾ മാത്രം. രണ്ടിടത്തും ജയിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നെങ്കിലും ജാഗ്രതയോടെയുള്ള പ്രവർത്തനമില്ലായ്മ മൂലം  രണ്ടു സീറ്റും നഷ്ടമായി എന്നാണ് പ്രതിനിധി സമ്മേളനത്തിലെ വിമർശനം.

  തൃക്കാക്കര, പെരുമ്പാവൂർ, തൃപ്പൂണിത്തുറ എന്നീ സീറ്റുകളിൽ സിപിഎം വിജയം പ്രതീക്ഷിച്ചതാണ്. തെരഞ്ഞെടുപ്പിനുശേഷം ഈ സീറ്റുകളിലെ തോൽവിയെ ചൊല്ലി വലിയ വിവാദങ്ങളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി മുതിർന്ന എട്ടോളം നേതാക്കൾക്ക് എതിരെ  നടപടികളും ഉണ്ടായി. എങ്കിലും വിവാദങ്ങൾ അടങ്ങുന്നില്ല എന്നാണ് ജില്ലാ സമ്മേളനത്തിലെ വിമർശനം വ്യക്തമാക്കുന്നത്. കളമശേരി, കുന്നത്തുനാട് സീറ്റുകൾ പിടിക്കാനായത് നേട്ടമായി കാണിക്കുമ്പോഴും തൃപ്പൂണിത്തുറ, പെരുമ്പാവൂർ സീറ്റുകൾ കൂടി ലഭിക്കുകയായിരുന്നുവെങ്കിൽ ഏഴുസീറ്റിന്റെ അഭിമാനകരമായ നേട്ടം ജില്ലയിൽ കൈവരിക്കാനാകുമായിരുന്നുവെന്നും ജില്ലാ റിപ്പോർട്ടിൽ പറയുന്നു.

  2016ലെ തിരഞ്ഞെടുപ്പിനേക്കാൾ 0.9 ശതമാനം വോട്ടിന്റെ കുറവെ 2021 ൽ ഉണ്ടായുള്ളു. തദ്ദേശ തിരഞ്ഞെടുപ്പിൽ അരശതമാനം വോട്ട് വർധിച്ചതായും റിപ്പോർട്ടിലുണ്ട്. ജില്ലാ സെക്രട്ടറി  അവതരിപ്പിച്ച റിപ്പോർട്ടിൽ വിവിധ ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ച് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.

  Also Read- Minister R Bindu|'ഗവർണർക്ക് എന്റെ പിതാവിനേക്കാൾ പ്രായം, ഇപ്പോൾ മറുപടി പറയുന്നില്ല' : മന്ത്രി ആർ ബിന്ദു

  ജില്ലയിൽ  പാർട്ടിയുടെ  നേതൃത്വത്തിലുള്ള  പാലിയേറ്റീവ്  കെയർ യൂണിറ്റുകളുടെ  പ്രവർത്തനത്തെക്കുറിച്ച്  വിമർശനം ഉയർന്നു. പലർക്കും ശമ്പളം കിട്ടിയിട്ട് നാളുകൾ ആയെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇത്  പാർട്ടിയുടെ പ്രതിഛായയെ കൂടി ബാധിക്കുന്ന വിഷയമാണെന്നും വിലയിരുത്തലുകൾ ഉണ്ടായി. കളമശ്ശേരിയിലെ പുതിയ  ഏരിയ കമ്മറ്റിയുടെ  പുനർ സംഘാടനം തിടുക്കത്തിൽ ആയിരുന്നു എന്നും  പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
  ജില്ലയിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ പത്തിലേറെ നേതാക്കൾക്കെതിരെ കടുത്ത നടപടിയും എടുത്ത ശേഷമാണ് ജില്ലാ സമ്മേളനം നടക്കുന്നത്. വിഭാഗീയത നിറഞ്ഞ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വിഭാഗീയതയൊട്ടുമില്ലാതെ ഒറ്റക്കെട്ടായാണ് സമ്മേളനത്തിന് തയാറെടുതതെന്നാണ് പാർട്ടി പറയുന്നത്.

  ജില്ലാ സെക്രട്ടറിയേറ്റിലും  ജില്ലാ കമ്മറ്റിയിലും പുതുമുഖങ്ങളും ഇടംപിടിക്കും. ജില്ലാ സെക്രട്ടറിയേറ്റിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദേശമുള്ളതിനാൽ പുഷ്പാ ദാസ് എത്തിയേക്കും.  ജില്ലാ കമ്മറ്റിയിലെ മുതിർന്ന അംഗങ്ങളിലൊരാളായ പി എൻ ബാലകൃഷ്ണനും സാധ്യതയുണ്ട്. കോതമംഗലം ഏരിയ  മുൻ സെക്രട്ടറി അനിൽ കുമാറും ജില്ലാ സെക്രട്ടറിയേറ്റിൽ എത്തിയേക്കും. കവളങ്ങാട് ഏരിയാ  സെക്രട്ടറി ഷാജി മുഹമ്മദ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി  അൻഷാദ് എന്നിവരിൽ ഒരാൾ ജില്ലാ കമ്മറ്റിയിൽ ഇടം നേടും.
  Published by:Rajesh V
  First published: