'മാറിനിക്ക്'; പ്രകടനത്തിനിടെ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകയോട് തട്ടിക്കയറി CPM എറണാകുളം ജില്ലാ സെക്രട്ടറി

സംഭവത്തിൽ എറണാകുളം പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു

news18
Updated: June 26, 2019, 4:04 PM IST
'മാറിനിക്ക്'; പ്രകടനത്തിനിടെ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകയോട് തട്ടിക്കയറി CPM എറണാകുളം ജില്ലാ സെക്രട്ടറി
സി എൻ മോഹനൻ
  • News18
  • Last Updated: June 26, 2019, 4:04 PM IST
  • Share this:
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കെതിരെ നടന്ന പ്രതിഷേധ സമരത്തിനിടെ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകയോട് തട്ടിക്കയറി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ.

    });

  • ബസിലെ സീറ്റിൽ ഒപ്പമിരുന്നതിന് യുവാവിനെതിരെ പരാതി നൽകിയത് പൊലീസുകാരന്‍റെ ഭാര്യ


എങ്ങനെയാണ് സമരവുമായി മുന്നോട്ടുപോകുന്നത് എന്നായിരുന്നു ന്യൂസ് 18 കൊച്ചി റിപ്പോർട്ടർ വിനീത വി ജി ജില്ലാ സെക്രട്ടറിയോട് ചോദിച്ചത്. 'അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. സമരം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണോ ബൈറ്റ് എടുക്കുന്നത്... മാറിനിക്ക്' - എന്ന് കൈചൂണ്ടിക്കൊണ്ടായിരുന്നു സെക്രട്ടറിയുടെ ആക്രോശം.

ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ന്യൂസ് 18 മാധ്യമ പ്രവർത്തകയോട് സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ മോശമായി പെരുമാറിയ സംഭവത്തിൽ എറണാകുളം പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു.
First published: June 26, 2019, 4:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading