തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സിപിഐയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും ശബരിമലയില്‍ വനിതാ ആക്ടിവിസ്റ്റുകളെ കയറ്റിയത് തിരിച്ചടിയായെന്നും സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു. ശബരിമല പ്രധാന പരാജയകാരണമാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ റിപ്പോര്‍ട്ടിലുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് സിപിഐ നേതൃയോഗത്തിലുയര്‍ന്നത്. മുഖ്യമന്ത്രി വികസന കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. എങ്കിലും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലിക്കെതിരേ ജനവികാരം ശക്തമാണ്. ശബരിമലയ്ക്കൊപ്പം ഇതും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. തെരഞ്ഞെടുപ്പ് ഫലത്തെ ഇത് സ്വാധീനിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ശൈലിയില്‍ പ്രശ്നമില്ലെന്ന കാനം രാജേന്ദ്രന്റെ പരസ്യ നിലപാടിനു വിരുദ്ധമാണ് എക്സിക്യൂട്ടീവിലെ ചര്‍ച്ചകള്‍. ശബരിമലയില്‍ സ്ത്രീകള്‍ കയറിയതും വിമര്‍ശിക്കപ്പെട്ടു. വതിനാ മതിലിനു തൊട്ടടുത്ത ദിവസം രണ്ട് ആക്ടിവിസ്റ്റുകള്‍ ശബരിമലയിലെത്തിയത് സര്‍ക്കാര്‍ അവരെ അവിടെയെത്തിച്ചു എന്ന പ്രതീതി ഉണ്ടാക്കിയെന്നാണ് വിമര്‍ശനം.
ശബരിമല പരാജയ കാരണമായെന്ന് സിപിഎമ്മിന് പിന്നാലേ സിപിഐയും സമ്മതിക്കുകയാണ്. സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ക്കു ശേഷമാണ് സിപിഎം ആ നിലപാടില്‍ എത്തിച്ചേര്‍ന്നതെങ്കില്‍, സംസ്ഥാന സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ത്തന്നെ സിപിഐ അത് അംഗീകരിച്ചു. സ്ത്രീപ്രവേശനത്തോടെ വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടായി. സവര്‍ണഹിന്ദുക്കള്‍ മുന്നണിക്കെതിരേ രംഗത്തു വന്നു. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പ്രചരണങ്ങളും ഇതിന് ആക്കംകൂട്ടി. മോദി വീണ്ടും അധികാരത്തിലെത്തുമെന്ന ഭയമാണ് ന്യൂനപക്ഷങ്ങളെ യുഡിഎഫിനോട് അടുപ്പിച്ചതെന്നും സിപിഐ വിലയിരുത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.