കോഴിക്കോട്: അലനും ത്വാഹക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെയും പൗരത്വബില്ലിനെതിരെയുള്ള ഹര്‍ത്താലിനെ അനുകൂലിച്ചും ഫേസ്ബുക്കില്‍ പോസ്റ്റിട്ട പാര്‍ട്ടി പ്രവര്‍ത്തകനെ സി.പി.എം പുറത്താക്കി. വളയം സ്വദേശി അഭിയാണ് തനിക്കെതിരെയുള്ള പാര്‍ട്ടി നടപടി പരസ്യപ്പെടുത്തിയത്. സിപിഎം നാദാപുരം ഏരിയയിലെ വളയം ലോക്കല്‍ കമ്മറ്റിക്കുളളിലുള്ള നിരവ് ബ്രാഞ്ചിലെ പാര്ട്ടിമെമ്പറായിരുന്നു അഭി.
also read:
'ഗംഗേ ! എന്ന മനോജ് ഏബ്രഹാമിന്റെ ഒറ്റവിളിയാണ് അന്ന് കേരളപൊലീസിന്റെ മാനം രക്ഷിച്ചത്'; സെൻകുമാറിനെ രൂക്ഷമായി വിമർശിച്ച് ജ്യോതികുമാർ ചാമക്കാലകഴിഞ്ഞ കുറച്ചുകാലമായി നവമാധ്യമങ്ങളില്‍ തന്റെ ഇടപെടല്‍ പാര്‍ട്ടി വിരുദ്ധവും ഒരു പാര്‍ട്ടി അംഗത്തിന് യോജിക്കുന്നതുമല്ല എന്ന് കണ്ടെത്തിയാണ് പുറത്താക്കിയതെന്ന് അഭി ഫേസ്ബുക്കില്‍ കുറിക്കുന്നു. ഹര്‍ത്താലിനെ പിന്തുണച്ച് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഹര്‍ത്താല്‍ വളയത്ത് ഏറെക്കുറെ പൂര്‍ണ്ണവുമായിരുന്നു.
ഒപ്പം അലനും ത്വാഹക്കുമെതിരെയുള്ള യു.എ.പി.എ കേസിനെതിരെയും നിലപാടെടുത്തു. ഇരുവരെയും നിരുപാധികം മോചിപ്പിക്കണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണമായിക്കരുതുന്നതെന്നും അഭി വ്യക്തമാക്കുന്നു. നവമാധ്യമങ്ങളില്‍ മാത്രമില്ല, പുറത്തും തനിക്ക് ഈ നിലപാടാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്‍ ഒന്നും സംഭവിക്കില്ലെന്നും പോസ്റ്റിലുണ്ട്.
അഭിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം...സി പി ഐ എം പാര്‍ട്ടി മെബര്ഷിപ്പ്ഷിപ്പില് നിന്നും എന്നെ പുറത്താക്കിയ വിവരം ഞാന്‍ നിങ്ങളെ അറിയിച്ചുകൊള്ളുന്നു.
സിപിഐഎം നാദാപുരം ഏരിയയിലെ വളയം ലോക്കല്‍ കമ്മറ്റിക്കുളിലുള്ള നിരവ് ബ്രാഞ്ചിലെ പാര്ട്ടിമെമ്പറായിരുന്നു ഞാന്‍.
പുറത്താക്കാനുള്ള പ്രധാന കാരണമായി പറയുന്നത് കഴിഞ്ഞ കുറച്ചുകാലമായി നവമാധ്യമങ്ങളില്‍ എന്റെ ഇടപെടല്‍ പാര്‍ട്ടി വിരുദ്ധവും ഒരു പാര്‍ട്ടി അംഗത്തിന് യോജിക്കുന്നതുമല്ല എന്നതാണ്. അതിന് മാത്രം ഞാന്‍ എന്ത് ഇടപെടലാണ് നടത്തിയത് എന്ന് ഓര്‍ത്തപ്പോഴാണ് കാര്യം പിടികിട്ടിയത് ഫേസ്ബുക്കാണ് പ്രശ്നം NRC,CAA പിന്‍വലിക്കുക എന്നആവശ്യം മുന്‍നിര്‍ത്തി സംയുക്ത സമിതി കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു അതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു അന്നേ ദിവസം ഹര്‍ത്താല്‍ വളയം അങ്ങാടിയില്‍ വിജയിച്ചിരുന്നു വിരളില്‍ എണ്ണാവുന്ന കടകള്‍ മാത്രമായിരുന്നു തുറന്ന് പ്രവര്‍ത്തിച്ചത് അതും ഞാന്‍ പോസ്റ്റ് ചെയ്ത് അപ്പോള്‍ തന്നെ അത് വലിയ ചര്‍ച്ച ആയിരുന്നെന്ന് പിന്നീട് അറിഞ്ഞു അത് റെുശ ഹര്‍ത്താല്‍ അല്ലെ അവന് എങ്ങനെയാ സപ്പോര്‍ട്ട് ചെയ്യുക അതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
പിന്നെ മറ്റൊരു വിഷയം അലനേയും താഹയേയും നിരുപാധികം മോചിപ്പിക്കുക,യുഎപിഎ പിന്‍വലിക്കാനും ഒരുപാട് പോസ്റ്റ് ഞാന്‍ പിന്നീട് ഇട്ടിരുന്നു ഇതാണ് പാര്‍ട്ടി വിരുദ്ധം എന്ന് പറയുന്നത്. ഡഅജഅ വിഷയത്തില്‍ സിപിഐഎം നിലപാട് എന്താണ?. പാര്‍ട്ടി വരുദ്ധനാണെങ്കില് പാര്‍ട്ടി നിലപാട് എന്താണന്നു വ്യക്തമാവണ്ടേ .ഇതൊക്കെയാണ് പ്രധാനകാരണങ്ങളാവാന് സാധ്യത NRC, CAA നെതിരെ ഒരു മുദ്രാവാക്യം വിളിച്ചാല്‍ പോലും പാര്‍ട്ടി വിരുദ്ധമാവുന്നു
നവമാധ്യമങ്ങളില്‍ മാത്രമല്ല പുറത്തും എനിക്ക് ഇതേ നിലപാടുകള്‍ തന്നെയാണ് ഉള്ളത് അതിന് ഇപ്പോള്‍ എന്നെ എവിടുന്ന് പുറത്താക്കിയാലും എനിക്ക് ഒരു പുല്ലും സംഭവിക്കില്ല
രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഹിന്ദുത്വഫാസിസ്റ്റുകള്‍ തച്ചുതകര്ക്കുബോള് അതിനെതിരെ തെരുവുകളില്‍ പോരാടുന്നവരോടപ്പം കൂടെയുണ്ടാവും അതിന് ഒരു പ്രത്യയശാസ്ത്രവും മറിച്ചുനോക്കാനും ആഗ്രഹിക്കുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.