നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പിറവത്തെ എൽഡിഎഫ് സ്ഥാനാർഥിയെ സിപിഎം പുറത്താക്കി; 'കേരളാ കോൺഗ്രസിൽ ചേരും, എതി‍‍ര്‍പ്പ് കാര്യമാക്കുന്നില്ല': സിന്ധുമോൾ ജേക്കബ്

    പിറവത്തെ എൽഡിഎഫ് സ്ഥാനാർഥിയെ സിപിഎം പുറത്താക്കി; 'കേരളാ കോൺഗ്രസിൽ ചേരും, എതി‍‍ര്‍പ്പ് കാര്യമാക്കുന്നില്ല': സിന്ധുമോൾ ജേക്കബ്

    പിറവത്ത് രണ്ടില ചിഹ്നത്തിൽ തന്നെ മല്‍സരിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

    sindhumol jacob

    sindhumol jacob

    • Share this:
      പിറവത്തെ എൽഡിഎഫ് സ്ഥാനാർഥിയെ സിപിഎം പുറത്താക്കി; 'കേരളാ കോൺഗ്രസിൽ ചേരും, എതി‍‍ര്‍പ്പ് കാര്യമാക്കുന്നില്ല': സിന്ധുമോൾ ജേക്കബ്കൊച്ചി: പിറവത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെ സി പി എം പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മല്‍സരിക്കുന്നത് പാര്‍ട്ടിയോട് പറയാതെയെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സിന്ധു. പിറവത്ത് രണ്ടില ചിഹ്നത്തിൽ തന്നെ മല്‍സരിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബ് നേരത്തെ വ്യക്തമാക്കിയിരുന്നു. പേയ്മെന്‍റ സീറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിന്ധുമോള്‍ പറഞ്ഞു.

      സി പി എം ബ്രാഞ്ച് കമ്മിറ്റിംഗമായിരുന്നു സിന്ധു. അതേസമയം, രണ്ടില ചിഹ്നത്തിൽ മൽസരിക്കണമെങ്കിൽ സി പി എമ്മിൽനിന്നും പുറത്തായി കേരള കോൺഗ്രസിൽ അംഗത്വമെടുക്കണം. ഇതിനായാണ് ഈ അച്ചടക്ക നടപടിയെന്നാണ് സൂചന. നേരത്തെ പിറവത്ത് ജില്‍സ് പെരിയപുറം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണു ജില്‍സിനെ ഒഴിവാക്കി കടുത്തുരുത്തിയിലേക്ക‌് പരിഗണിച്ചിരുന്ന സിന്ധുമോളെ പിറവത്ത് സ്ഥാനാര്‍ഥിയാക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് ജില്‍സ് പാര്‍ട്ടിവിട്ടു.

      'എതിർപ്പ് കാര്യമാക്കുന്നില്ല': സിന്ധുമോൾ ജേക്കബ്

      നിയമസഭാ സ്ഥാനാ‍ര്‍ത്ഥി നി‍ര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതി‍ര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് സി പി എം അംഗവും പിറവത്തെ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാ‍ര്‍ത്ഥിയുമായ സിന്ധുമോൾ ജേക്കബ്. 'സി പി എം അംഗത്വം രാജി വെച്ച് കേരളാ കോൺഗ്രസിൽ ചേ‍ര്‍ന്ന് രണ്ടില ചിഹ്നത്തിൽ മത്സരിക്കും. പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കും. ജിൽസ് പെരിയപ്പുറം പാർട്ടിയോടാപ്പമുണ്ടാകും. പിറവത്തെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേയ്മെന്റ് സീറ്റല്ലെന്നും' സിന്ധുമോൾ ജേക്കബ് മാധ്യമങ്ങളോട് പ്രതികരിച്ചു.

      'സീറ്റ് വിഭജനം പണവും ജാതിയും നോക്കി': ജീൽസ് പെരിയപുറം

      പിറവത്ത് ജിൽസ് എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് സാധ്യത കൽപ്പിച്ചിരുന്നു രാജിക്കു പിന്നാലെ ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി ജിൽസ് രംഗത്തെത്തി. പണവും ജാതിയും നോക്കിയാണ് സീറ്റുവിഭജനം എന്ന് ജിൽസ് ആരോപിച്ചു. കുറ്റ്യാടി ഇല്ലാതെ കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക ഇന്നലെ പുറത്തിറക്കിയിരുന്നു. പട്ടികയിൽ പത്തു പേർ പുതുമുഖങ്ങളാണ്. കുറ്റ്യാടിയുടെ കാര്യത്തിൽ തീരുമാനം പിന്നീടെന്ന് കേരള കോൺഗ്രസ് എം നേതൃത്വം വ്യക്തമാക്കി. ഇതു സംബന്ധിച്ച് സി പി എം നേതൃത്വവുമായി ചർച്ച നടത്തുമെന്നും നേതൃത്വം അറിയിച്ചു.

      Also Read- 'കേരള കോൺഗ്രസ് സീറ്റ് വിഭജനം പണവും ജാതിയും നോക്കി; ' പിറവം നഗരസഭാ കൗൺസിലർ പാർട്ടിയിൽ നിന്നും രാജി വെച്ചു

      പാലായിൽ മാണി സി കാപ്പനെതിരെ ജോസ് കെ മാണി തന്നെയാണ് മത്സരിക്കുന്നത്. കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെതിരെയാകും സ്റ്റീഫൻ ജോർജിന്‍റെ പോരാട്ടമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു, കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും ചങ്ങനാശേരി അഡ്വ. ജോബ് മൈക്കിളും തൊടുപുഴയിൽ പ്രഫ. കെ എ ആന്റണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും, പെരുമ്പാവൂരിൽ ബാബു ജോസഫും സ്ഥാനാർഥികളാകും. ചാലക്കുടിയിൽ ഡെന്നീസ് കെ ആന്റണിയും ഇരിക്കൂരിൽ സജി കുറ്റിയാനിമറ്റവുമാണ് കേരള കോൺഗ്രസ് എം സ്ഥാനാർഥികൾ. തർക്കമുണ്ടായിരുന്ന കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ് ആണ് കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി. റാന്നിയിൽ പ്രമോദ് നാരായണൻ മത്സരിക്കും. മറ്റു മണ്ഡലങ്ങളിൽ നേരത്തെയുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്നും കേരള കോൺഗ്രസ് എം നേതൃത്വം വ്യക്തമാക്കി.
      Published by:Rajesh V
      First published:
      )}