നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM കോട്ടയത്ത് മുൻ പഞ്ചായത്ത് പ്രസിഡൻറ് അടക്കം നാലു നേതാക്കളെ പുറത്താക്കി

  CPM കോട്ടയത്ത് മുൻ പഞ്ചായത്ത് പ്രസിഡൻറ് അടക്കം നാലു നേതാക്കളെ പുറത്താക്കി

  പാർട്ടിയുടെ അച്ചടക്ക നടപടിക്കെതിരെ നേതാക്കൾ രംഗത്ത് വന്നു.

  News18 Malayalam

  News18 Malayalam

  • Share this:
  കോട്ടയം: ജില്ലയിൽ സിപിഎമ്മിന്റെ ചെങ്കോട്ടയായി  ആണ്  കുമരകത്തെ കാണുന്നത്. അവിടെയാണ് പാർട്ടി പ്രധാനപ്പെട്ട നേതാക്കളെ പുറത്താക്കി കൊണ്ട് നിർണായക തീരുമാനമെടുത്തത്. എ പി സലിമോൻ അടക്കം ഉള്ളവരെ ആണ് സിപിഎം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. വെളിയം ബ്രാഞ്ച് സെക്രട്ടറി എ.എന്‍.പൊന്നമ്മ , ലോക്കല്‍ കമ്മറ്റി അംഗം വസുമതി ഉത്തമന്‍ , മുന്‍ ബ്രാഞ്ച് സെക്രട്ടറി എം.എം സജീവ് എന്നിവരെ ആണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തത്.

  പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനിര്‍ത്ഥികള്‍ക്കെതിരെ പ്രവർത്തിച്ചു എന്ന കുറ്റം ആരോപിച്ചാണ് സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചത്. ഇത് കൂടാതെ വിവിധ കാരണങ്ങളാല്‍ മറ്റൊരു മൂന്നുപേർക്കെതിരെ കൂടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.മുന്ന് പേര്‍ക്ക് മൂന്ന് മാസം സസ്‌പെന്‍ഷനും , രണ്ട് പേര്‍ക്ക് താക്കീതും ആണ് നൽകിയത്.

  മുൻ പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോൻ ആണ്, ബ്രാഞ്ച് സെക്രട്ടറി എ എൻ പൊന്നമ്മ, ലോക്കൽ കമ്മിറ്റി അംഗം വസുമതി ഉത്തമൻ എന്നിവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചു എന്നാണ് കണ്ടെത്തൽ. കുമരകം ഗ്രാമപ്പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്ക് എതിരെ പ്രവര്‍ത്തിച്ചതായി ആണ് കണ്ടെത്തൽ.

  എം.എം സജീവ്   മുന്നണി അച്ചടക്കം ലംഘിച്ച് കേരളകോണ്‍ഗ്രസ്സ് എം സ്ഥാര്‍ത്ഥിക്ക് എതിരെ ഭാര്യയെ മത്സരിപ്പിച്ചു. ഇതാണ് സജീവിനെതിരെ നടപടി എടുക്കാൻ കാരണം.

  വെളിയം ബ്രാഞ്ച് അംഗങ്ങളായ ജോബിന്‍ കുരുവിള , അനില ദിലീപ് , നഴ്‌സറി ബ്രാഞ്ച് കമ്മറ്റി അംഗം എം.കെ രാജേഷ് എന്നിവരെ മൂന്ന് മാസത്തേയ്ക്കും ബ്രാഞ്ച് സെക്രട്ടറി പി.ജി.സലിയെ ഒരുമാസത്തേയ്ക്കും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ഥിക്ക് എതിരെ പ്രവര്‍ത്തിച്ചതിന് ലോക്കല്‍ കമ്മറ്റി അംഗം കെ.പി അശോകന്‍ , എസ്.ബി.ടി ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാര്‍ എന്നിവരെ താക്കീത് ചെയ്യാനും സിപിഎം നടപടിയായി.

  Also Read-ഉത്ര വധക്കേസ്; കേരളം നടുങ്ങിയ അരുംകൊലയില്‍ നാളെ വിധിപറയും

  പാർട്ടിയുടെ ശക്തി കേന്ദ്രമായ കുമരകത്തെ ബിജെപിയുടെ കടന്നുകയറ്റമാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി ഉണ്ടായത്.  സിപിഎം ഭരിക്കുന്ന കുമരകം പഞ്ചായത്തിൽ ബിജെപിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി അടക്കം ഉണ്ട്. സിപിഎം നേതാക്കൾ പാർട്ടി സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ച ഏഴാം വാർഡിലും ബിജെപിയാണ് വിജയിച്ചത്. ഇതെല്ലാമാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കിടക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

  അതേസമയം പാർട്ടിയുടെ അച്ചടക്ക നടപടിക്കെതിരെ നേതാക്കൾ രംഗത്ത് വന്നു. പുറത്താക്കല്‍ അടിസ്ഥാനമില്ലാത്തത്  ആണെന്ന് ലോക്കൽ കമ്മിറ്റി അംഗം വസുമതി ഉത്തമൻ പ്രതികരിച്ചു. താൻ കഴിഞ്ഞ മൂന്നുവർഷമായി പാർട്ടി പ്രവർത്തനത്തിൽ സജീവമല്ലായിരുന്നു എന്ന വസുമതി ഉത്തമൻ പറയുന്നു. പാർട്ടി അംഗത്വം പുതുക്കാനും തയ്യാറായില്ല.

  Also Read-കെഎസ്ആർടിസി കെട്ടിട നിർമ്മാണത്തിൽ ക്രമക്കേട്; മുൻ ചീഫ് എഞ്ചിനീയറെ സസ്പെന്റ് ചെയ്യാൻ ശുപാർശ

  പാര്‍ട്ടി അംഗത്വം പുതുക്കാത്ത തന്നെ എങ്ങനെയാണ്  പാര്‍ട്ടി പുറത്താക്കിയതെന്ന് അറിയില്ലന്നും വസുമതി ഉത്തമൻ പ്രതികരിച്ചു. ആരോഗ്യപരവും കുടുംബപരവുമായ പ്രശ്‌നങ്ങളാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായിരുന്നില്ല. ചില നേതാക്കളുടെ  സങ്കുചിതവും സംഘടനാവിരുദ്ധവും സ്വജനപക്ഷപാതവുമായ പ്രവര്‍ത്തനങ്ങളില്‍ മനം മടുത്ത്  ആണ് പാര്‍ട്ടി മമ്പര്‍ഷിപ്പ് വേണ്ടന്ന് വെച്ചത്.ചില സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മെമ്പര്‍ഷിപ്പ് പുതുക്കി തരാന്‍ ലോക്കല്‍ കമ്മറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

  എന്നാല്‍ മെമ്പര്‍ഷിപ്പ് സ്‌കൂട്ടണി യോഗം അറിയിച്ചിട്ടില്ല. കൂടാതെ ലെവിയും വരിസംഖ്യയും അടയ്ക്കുകയോ മെമ്പര്‍ഷിപ്പ് ഫോറം പൂരിപ്പിച്ച് നല്‍കുകയോ താന്‍ ചെയ്തിട്ടില്ലന്നും അതുകൊണ്ടുതന്ന് തനിക്ക് നിലവില്‍ പാര്‍ട്ടിയില്‍ അംഗത്വം ഇല്ലന്നും വസുമതി ഉത്തമന്‍ വിശദീകരിച്ചു. ഏതായാലും ഉരുക്കു കോട്ടയിലെ പാർട്ടി നടപടി സിപിഎമ്മിന് ദോഷം ചെയ്യുമോ എന്നാണ് ഇനി അറിയാൻ ഉള്ളത്. സിപിഎം നടപടി  മുതൽ ആക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസും ബിജെപിയും.
  Published by:Jayesh Krishnan
  First published:
  )}