പാലക്കാട്: പണാപഹരണക്കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ഒറ്റപ്പാലം നഗരസഭ കൗൺസിലറെ സിപിഎമ്മിൽനിന്ന് പുറത്താക്കി. നഗരസഭാ ഓഫീസിലെ പണാപഹരണവുമായി ബന്ധപ്പെട്ട‌് പ്രതിചേർക്കപ്പെട്ട സാഹചര്യത്തിലാണ് സിപിഎം ജില്ലാ കമ്മറ്റി നടപടിയെടുത്തത്. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗിൽ നിന്നും 38,000 രൂപ സുജാത മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. വിരലടയാള പരിശോധന മുതൽ നുണപരിശോധന വരെയുള്ള ശാസ്ത്രീയ പരിശോധനകളിലൂടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കുടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സുജാതയാണ് പ്രതിയെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ മാസം 20നാണ് സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗിൽ നിന്നും 38,000 രൂപ കാണാതായത്. ഒരു വർഷത്തിനിടെ നഗരസഭയിൽ നടക്കുന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. നഗരസഭാ കൗൺസിലർ, സന്ദർശകർ, ജീവനക്കാർ എന്നിവരിൽ നിന്നായി ഒന്നരലക്ഷം രൂപയിൽ കൂടുതൽ പണവും, ഇത് കൂടാതെ സ്വർണവും മോഷണം പോയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതേക്കുറിച്ച് കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നഗരസഭയിലെ ബിജെപി വനിതാ അംഗവും ജീവനക്കാരും ചേർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cash robbery case, Cpm expells muncipal councillor, CPM Ottappalam, ഒറ്റപ്പാലം, ഒറ്റപ്പാലം നഗരസഭ കൌൺസിലർ, പണാപഹരണക്കേസ്, പാലക്കാട്, സിപിഎം