നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മാവോയിസ്റ്റുകൾ അരാജകത്വവാദികളാണ് വഴി തെറ്റിപോയ സഖാക്കൾ അല്ല; കോഴിക്കോട് CPMന്‍റെ നയവിശദീകരണ യോഗം

    മാവോയിസ്റ്റുകൾ അരാജകത്വവാദികളാണ് വഴി തെറ്റിപോയ സഖാക്കൾ അല്ല; കോഴിക്കോട് CPMന്‍റെ നയവിശദീകരണ യോഗം

    മോഹനൻ മാസ്റ്റർ പറഞ്ഞത് കോഴിക്കോട് നടക്കുന്ന സാഹചര്യങ്ങളാണ്. കേരളത്തിലും ഇന്ത്യയിലും മവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇതു പറഞ്ഞാൽ എങ്ങനെയാണ് മുസ്ലിം ജനവിഭാഗത്തിന് എതിരാവുന്നതെന്നും രാജേഷ് ചോദിച്ചു.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • News18
    • Last Updated :
    • Share this:
    കോഴിക്കോട്: യു എ പി എ - മാവോയിസ്റ്റ് വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി കോഴിക്കോട് പന്തീരക്കാവിൽ സിപിഎമ്മിന്‍റെ നയവിശദീകരണ യോഗം. യു എ പി എ വിഷയത്തിൽ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യോഗം ഉത്ഘാടനം ചെയ്ത എം.ബി.രാജേഷ് എം.പി.പറഞ്ഞു. വിദ്യാർത്ഥികൾക്ക് എതിരെ യു എ പി എ ചുമത്താൻ പ്രോസിക്യൂഷൻ അനുമതി നൽകില്ല. സർക്കാർ ഉചിതമായ നടപടി കൈക്കൊള്ളും. നിയമപരമായി മാത്രമേ സർക്കാരിന് പ്രവർത്തിക്കാൻ കഴിയൂവെന്നും എം ബി രാജേഷ് പറഞ്ഞു.

    മാവോയിസ്റ്റുകൾ അരാജകത്വവാദികളാണ്, വഴി തെറ്റി പോയ സഖാക്കൾ അല്ല. മാവോയിസ്റ്റുകളുടെ സഖ്യകക്ഷികൾ ലോകത്തുള്ള ഇസ്ലാമിക തീവ്രവാദികളാണ്. മോഹനൻ മാസ്റ്റർ പറഞ്ഞതിൽ തെറ്റില്ല. മോഹനൻ മാസ്റ്റർ പറഞ്ഞത് കോഴിക്കോട് നടക്കുന്ന സാഹചര്യങ്ങളാണ്. കേരളത്തിലും ഇന്ത്യയിലും മവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇതു പറഞ്ഞാൽ എങ്ങനെയാണ് മുസ്ലിം ജനവിഭാഗത്തിന് എതിരാവുന്നതെന്നും രാജേഷ് ചോദിച്ചു.

    പോപ്പുലർ ഫ്രണ്ടിനെയും വിമർശിക്കാൻ ജ്യോത്സ്യന്‍റെ സമയം ചോദിക്കണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ സൗകര്യമില്ലെന്ന് യോഗത്തിൽ സംസാരിച്ച പി.മോഹനൻ പറഞ്ഞു. പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയുക തന്നെ ചെയ്യും. പോപ്പുലർ ഫ്രണ്ടിനെ വിമർശിക്കുന്നതിന് ആർ.എസ്.എസിന്‍റെ പിന്തുണ തനിക്കും സിപിഎമ്മിനും വേണ്ട.

    മാവോയിസ്റ്റ് സ്വാധീനം എന്തുകൊണ്ട് കേരളത്തിൽ വർധിക്കുന്നു ? ഇന്റജിലൻസ് റിപ്പോർട്ടിലെ അഞ്ചു കാരണങ്ങൾ

    ലീഗിന്‍റെ വളർത്തുകുട്ടിയാണ് പോപ്പുലർ ഫ്രണ്ടെങ്കിൽ തുറന്ന് പറയണം. എൻ ഡി എഫിനെ വിമർശിക്കുമ്പോൾ എന്തിനാണ് ലീഗിന് പൊള്ളുന്നത്. മലപ്പുറം ജില്ലയിൽ എൻ ഡി എഫ് തീവ്രവാദബന്ധമുള്ള കേസുകൾ പിൻവലിക്കാൻ ലീഗ് യു ഡി എഫ് ഭരണകാലത്ത് ശുപാർശ ചെയ്തിട്ടുണ്ട്.
    തീവ്രവാദത്തെ ന്യായികരിക്കുന്നവർക്ക് ജമാത്തെ ഇസ്ലാമിയുടെ മാധ്യമങ്ങളിൽ മുൻഗണന നൽകുന്നതായും മോഹനൻ കുറ്റപ്പെടുത്തി. പന്തീരങ്കാവിൽ നടന്ന പൊതുയോഗത്തോട് അനുബന്ധിച്ച് പ്രകടനവും നടന്നു. നിരവധി പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
    First published:
    )}