കൊച്ചി: ഒടുവിൽ സക്കീർ ഹുസൈൻ പാർട്ടിക്കു പുറത്തായി. സി പി എം കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും പുറത്താക്കാനായിരുന്നു ആദ്യ ശുപാർശ. പക്ഷേ കണക്കുകൂട്ടലുകൾ പിന്നെയും തെറ്റി. നടപടി കടുപ്പിക്കാൻ സംസ്ഥാന നേതൃത്വം തന്നെ തീരുമാനിച്ചതോടെ 6 മാസത്തേക്ക് പ്രാഥമികാംഗത്വത്തിൽ നിന്നു തന്നെ പുറത്തായി.
ഔദ്യോഗിക പക്ഷത്തിൻ്റെ വിശ്വസ്തനും പാർട്ടിയുടെ ജില്ലയിലെ ധനകാര്യ സ്രോതസ്സുമായിരുന്നു സക്കീർ ഹുസൈൻ. മുൻ ജില്ലാ സെക്രട്ടറിയും രാജ്യസഭാ എം പി യുമായിരുന്ന പി രാജീവുമായും ഏറെ അടുപ്പം പുലർത്തിയിരുന്നു. ജില്ലയിലെ വി.എസ്. പക്ഷത്തിൻ്റെ വേരറുത്തു പോയ വർഷങ്ങളിൽ സക്കീറും അതിൽ പങ്കാളിയായി. ഇതിൻ്റെ പക പോക്കൽ കൂടിയാണ് ഒരർത്ഥത്തിൽ സക്കീറിൻ്റെ വീഴ്ച. സക്കീറിനെതിനെതിരെ ആരോപണങ്ങൾ ഉയർത്തുന്നതിൽ പിന്നിൽ പാർട്ടിയിലെ തന്നെ പഴയ വി.എസ് ചേരിയാണെന്ന ആക്ഷേപം നിലവിലുണ്ട്.
എന്നാൽ പി.രാജീവ് ജില്ലാ സെക്രട്ടറിയായ കാലത്ത് ഒരു പരിധിക്കപ്പുറം ആരോപണങ്ങൾ എത്തിയില്ല. അതുകൊണ്ടാണ് അറസ്റ്റിലായി ജയിലിൽ പോയിട്ടും ഏരിയാ സെക്രട്ടറി സ്ഥാനം സംരക്ഷിക്കാനായത്. എന്നാൽ സെക്രട്ടറി സ്ഥാനത്തു നിന്നും രാജീവ് മാറിയതും സംസ്ഥാന നേതൃത്വത്തിൽ രാജീവിനുള്ള പഴയ സ്വാധീനം നഷ്ടമായതും ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ നിർണ്ണായകമാണ്. അതുകൊണ്ടാണ് ഒരു വർഷം മുമ്പ് അന്വേഷണം തുടങ്ങിയ കമ്മീഷൻ റിപ്പോർട്ട് ഇപ്പോൾ തീരുമാനത്തിലേക്കെത്തിയത്.
Also Read-
അനധികൃത സ്വത്തു സമ്പാദനം: കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ CPM സ്വീകരിച്ചത് കടുത്ത നടപടിയോ?അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പാർട്ടി അന്വേഷണ കമ്മീഷൻ നടത്തിയ കണ്ടെത്തലുകൾ ശരി വെച്ചാണ് ഇപ്പോഴത്തെ നടപടി. സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തീരുമാനം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. സക്കീർ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും പുറത്താക്കാനാണ് ആദ്യം തീരുമാനമെടുത്തത്. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം കടുപ്പിക്കാനും ഇത് ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്യാനും ആവശ്യപ്പെട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ ആയിരുന്നു ജില്ലാ സെക്രട്ടറിയേറ്റും സംസ്ഥാന ജില്ലാ കമ്മറ്റിയും ചേർന്നത്.
Also Read-
അനധികൃത സ്വത്ത്: സക്കീർ ഹുസൈനെ CPM കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുംജില്ലാ സെക്രട്ടറിയേറ്റിൽ കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ. വിജയ രാഘവൻ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറിയേറ്റിലേക്ക് സക്കീർ ഹുസൈനെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞു. എന്നാൽ ഇത് തൃപ്തികരമായിരുന്നില്ല. പിന്നീട് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്നും സക്കീർഹുസൈനോട് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടു.
TRENDING:Covid 19 | നഴ്സിന് കോവിഡ്; പ്രതിരോധ കുത്തിവയ്പ്പെടുത്ത എറണാകുളത്തെ നാൽപ്പതിലധികം കുട്ടികൾ നിരീക്ഷണത്തിൽ [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ [NEWS]യോഗത്തിൽ സക്കീറിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. തുടർന്നാണ് നേരത്തെ എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായി സെക്രട്ടറിയേറ്റ് നിർദേശത്തോടെ പാർട്ടിയിൽ നിന്നും ആറുമാസത്തേക്ക് സക്കീർഹുസൈനെ പുറത്താക്കാൻ തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.