• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അടിയുറച്ച കമ്മ്യൂണിസ്റ്റുകാരാനായി പാർട്ടിക്കുവേണ്ടി പോരാടിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ'; അനുശോചിച്ച് സീതാറാം യെച്ചൂരി

'അടിയുറച്ച കമ്മ്യൂണിസ്റ്റുകാരാനായി പാർട്ടിക്കുവേണ്ടി പോരാടിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ'; അനുശോചിച്ച് സീതാറാം യെച്ചൂരി

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചേർന്ന് അനുശോചനം രേഖപ്പെടുത്തും.

  • Share this:
ന്യൂഡൽഹി: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരാനായി നിന്ന് പാർട്ടിക്കുവേണ്ടി പോരാടിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ എന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചേർന്ന് അനുശോചനം രേഖപ്പെടുത്തും. ഡൽഹി എകെജി ഭവനിൽ അവൈലബിൾ പി ബി യോഗം ചേർന്നാണ് അനുശോചനം രേഖപ്പെടുത്തുക. സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ദേശീയ നേതാക്കൾ കണ്ണൂരിൽ എത്തും.

Also Read-'പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവ്'; കോടിയേരിയെ അനുസ്മരിച്ച് പ്രതിപക്ഷനേതാവ്

ഞായറാഴ്ട രാവിലെ 11 മണിയ്ക്ക് എയർ ആംബുലൻസ് വഴി മൃതദേഹം കണ്ണൂരിൽ എത്തിക്കും. ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയിൽ നടക്കും

അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽവെച്ച് ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.
Published by:Jayesh Krishnan
First published: