• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോവിഡ് പ്രതിരോധം കൂട്ടായ പ്രവര്‍ത്തനം', മാഗ്‍സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് സീതാറാം യെച്ചൂരി

'കോവിഡ് പ്രതിരോധം കൂട്ടായ പ്രവര്‍ത്തനം', മാഗ്‍സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് സീതാറാം യെച്ചൂരി

ഫിലിപ്പൈന്‍സില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചയാളുടെ പേരിലുള്ളതാണ് ഈ പുരസ്‌കാരം. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് കെകെ ശൈലജ അവാര്‍ഡ് നിരസിച്ചതെന്ന് സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്സെസെ അവാര്‍ഡ് നിരസിച്ചതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). കോവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തന ഫലമാണ്. ശൈലജയെ പുരസ്കാരത്തിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണ്. മഗ്‍സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

    Also Read- KK Shailaja| 'വ്യക്തിപരമായ കാര്യമല്ല; CPM കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്': കെ കെ ശൈലജ

    കോവിഡ് പ്രതിരോധ പ്രവർത്തനം കണക്കിലെടുത്തായിരുന്നു കെ കെ ശൈലജയെ അവാർഡിന് തെരെഞ്ഞെടുത്തത്. എന്നാല്‍ അവാർഡ് സ്വീകരിക്കാൻ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു. അവാര്‍ഡ് നിരസിച്ചത് താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ഫിലിപ്പൈൻസ് മുൻ പ്രസിഡന്‍റ് രമൺ മഗ്‌സസെയുടെ പേരിലുള്ള പുരസ്കാരത്തിനായിരുന്നു കെ കെ ശൈലജയെ പരിഗണിച്ചത്.

    Also Read- 'ശൈലജയ്ക്ക് മാഗ്സസെ' CPM തീരുമാനം മാറിയത് മുതിർന്ന നേതാവിന്റെ താത്വികാവലോകനത്തിലെന്ന് സൂചന

    സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വ നല്‍കിയതിന്‍റെ പേരിലാണ് റമോൺ മഗ്‌സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ 64-ാമത് മഗ്‌സസെ അവാർഡിന് പരിഗണിച്ചത്. എന്നാല്‍, കോവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലില്‍ പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

    Also Read- 'പാർട്ടി NO പറഞ്ഞു; കെ.കെ.ശൈലജ മഗ്സസേ പുരസ്കാരം നിരസിച്ചു'

    നിപ, കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കെ കെ ശൈലജയ്ക്ക് പുരസ്‌കാരം നല്‍കുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആണെന്നും അത് ഒരു വ്യക്തിയില്‍ ഒതുങ്ങുന്നതല്ലെന്നും കെ കെ ശൈലജ മാഗ്‌സസെ ഫൗണ്ടേഷനെ അറിയിച്ചു. എന്നാല്‍ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കാറുള്ളതെന്നാണ് ഫൗണ്ടേഷന്‍ മറുപടി നല്‍കിയത്.

    Also Read- Ramon Magsaysay| ഫിലിപ്പൈൻസിൽ കമ്മ്യൂണിസത്തെ തകർത്ത നേതാവ്; ആരാണ് റമോൺ മാഗ്സസെ?

    സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ മാഗ്‌സസെ അവാര്‍ഡ് നല്‍കിയിട്ടില്ല. കെ കെ ശൈലജ സിപിഎം കേന്ദ്രകമ്മിറ്റി അംഗമാണ്, സജീവ പ്രവര്‍ത്തക കൂടിയാണ്. ഫിലിപ്പൈന്‍സില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചയാളുടെ പേരിലുള്ളതാണ് ഈ പുരസ്‌കാരം. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് കെകെ ശൈലജ അവാര്‍ഡ് നിരസിച്ചതെന്ന് സീതാറാം യെച്ചൂരി വിശദീകരിച്ചു.
    Published by:Rajesh V
    First published: