കൊച്ചി: ഇഞ്ചോടിഞ്ച് മത്സരം നടന്ന തൃപ്പൂണിത്തുറയിൽ പോരാട്ടത്തിന്റെ പുതിയ പോർമുഖം തുറന്ന് സി പി എം. തൃപ്പുണിത്തുറയിൽ കെ. ബാബു തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് സിപിഎം ഹൈക്കോടതിയിലേക്ക്. ശബരിമല വിഷയം പറഞ്ഞാണ് ബാബു വോട്ടു പിടിച്ചതെന്ന് സി പി എം ആരോപിക്കുന്നു. മണ്ഡലത്തിലെ 1071 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നതും കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നു തൃപ്പൂണിത്തുറ ഇടതുമുന്നണി കൺവീനർ സി എൻ സുന്ദരൻ പറഞ്ഞു.
ശബരിമല ഐതിഹ്യം സംബന്ധിച്ച് എം സ്വരാജ് നടത്തിയതായി പറയുന്ന പ്രസംഗം മണ്ഡലത്തിൽ ഉടനീളം ഉപയോഗിക്കുകയും വർഗീയ വിദ്വേഷം വളർത്തുന്ന രീതിയിൽ അത് പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് സിപിഎം ആരോപിക്കുന്നത്. ഇതോടൊപ്പം തന്നെ ശബരിമല കർമ്മ സമിതിയുടെ പേരിലും വ്യാജ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു .ഇതെല്ലാം വിജയത്തിനുവേണ്ടി കെ.ബാബു ഉപയോഗപ്പെടുത്തിയെന്ന് ഇടതുമുന്നണി കൺവീനർ സുന്ദരൻ പറയുന്നു.
ബാബുവിന്‍റെ നടപടി തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഎം ആവശ്യം. തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും, കെ ബാബുവിന്‍റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടുണ്ടെന്നും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.
You may also like:ഓക്സിജൻ വിതരണക്കാരുടെ കുത്തക നിയന്ത്രിക്കുന്നത് മുൻ ആരോഗ്യമന്ത്രിയെന്ന ആരോപണം: പി.ടി തോമസിന് പി.കെ ശ്രീമതിയുടെ വക്കീൽ നോട്ടീസ്
ഇതിന് പുറമെ 80 വയസ്സ് കഴിഞ്ഞവരുടെ 1071 പോസ്റ്റർ ബാലറ്റ് എണ്ണാതെ മാറ്റിവെച്ച നടപടിയും സിപിഎം എതിർക്കും. സീൽ പതിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാരണത്താൽ വോട്ട് അസാധുവാക്കാൻ പറ്റില്ലെന്നും സിപിഎം വാദിക്കുന്നു. സ്വരാജിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സി എൻ സുന്ദരൻ കോടതിയിൽ ഹർജി നൽകും. തൃപ്പൂണിത്തുറയിലെ സ്വരാജിന്‍റെ തോൽവിയെക്കുറിച്ച് പാർട്ടിയും അന്വേഷിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകരുടെ ഏതെങ്കിലും വിഴ്ച തോൽവിയ്ക്ക് കാരണമായോ എന്നാണ് സ്പിഎം പരിശോധിക്കുക.
You may also like:കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം; നൂറിലധികം പേർക്ക് കോവിഡ്; 2 മരണം; CSI സഭാ നേതൃത്വത്തിനെതിരെ വിശ്വാസികളുടെ പരാതി
992 വോട്ടുകൾക്കാണ് കെ ബാബു തൃപ്പൂണിത്തുറയിൽ വിജയിക്കുന്നത്. അതുകൊണ്ടുതന്നെ പോസ്റ്റൽ ബാലറ്റിലെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി വോട്ടുകളായി പരിഗണിച്ച് എണ്ണണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.
തൃപ്പൂണിത്തുറയിൽ കെ ബാബു നേടിയ വിജയം ബിജെപി വോട്ടു വോട്ടുകൊണ്ടാണ് എന്ന് ആരോപിച്ച് ബിജെപി സ്ഥാനാർത്ഥി ഡോക്ടർ കെ.എസ് . രാധാകൃഷണൻ തന്നെ രംഗത്ത് വന്നിരുന്നു. തനിക്ക് കിട്ടേണ്ട വോട്ടുകളാണ് കെ ബാബുവിന് ലഭിച്ചതെന്നും ബി ജെ പി വോട്ടുകൾ എവിടെ പോയെന്ന് പാർട്ടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ശബരിമല വിഷയത്തിൽ പ്രതിഷേധം ഉള്ളവർ തനിക്ക് വോട്ടു ചെയ്യുമെന്ന് തിരഞ്ഞെടുപ്പിന്റെ തുടക്കത്തിലേ കെ.ബാബു പറഞ്ഞിരുന്നു.
ഇത് വോട്ടു കച്ചവടം ഉറപ്പിച്ചുള്ളതാണെന്ന് സി.പി.എം അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. മണ്ഡലത്തിൽ ശബരിമല കർമ്മസമിതിയുടെ പേരിൽ വന്ന പോസ്റ്ററുകളും വിവാദമായിരുന്നു. ഇതിന്റെ സി. സി. ടി. വി. ദൃശ്യങ്ങളും പുറത്തു വന്നതാണ്. എന്നാൽ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. കർമ്മ സമിതി തന്നെ ഇതിൻ്റെ പേരിൽ പരാതിയും നല്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K babu, Kerala Assembly Election Result 2021, M swaraj