• HOME
 • »
 • NEWS
 • »
 • kerala
 • »
 • K Surendran | 'പോപ്പുലർ ഫ്രണ്ടും സിപിഎമ്മും പരസ്യമായ രാഷ്ട്രീയ സഖ്യത്തിലേക്കാണ് പോകുന്നത്' : കെ.സുരേന്ദ്രൻ

K Surendran | 'പോപ്പുലർ ഫ്രണ്ടും സിപിഎമ്മും പരസ്യമായ രാഷ്ട്രീയ സഖ്യത്തിലേക്കാണ് പോകുന്നത്' : കെ.സുരേന്ദ്രൻ

സിപിഎം പാർട്ടി കോൺഗ്രസിൽ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാർ പിഎഫ്ഐക്കാരന്റേതായത് യാദൃശ്ചികമല്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

 • Share this:

  കണ്ണൂർ: പോപ്പുലർഫ്രണ്ട്- സിപിഎം പരസ്യ സഖ്യമാണ് വരാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം സൈന്താദ്ധികൻ കെഇഎൻ കുഞ്ഞമ്മദ് പോപ്പുലർ ഫ്രണ്ടിനെ ഇടതുപക്ഷത്തിലേക്ക് സ്വാഗതം ചെയ്യുന്നത് ഇവരുടെ ഐക്യം ശക്തമാവുന്നതിന്റെ ഉദ്ദാഹരണമാണെന്നും കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.


  സംസ്ഥാനത്ത് മതഭീകരവാദ ശക്തികൾ അഴിഞ്ഞാടുമ്പോഴാണ് ഈ സഖ്യം വരുന്നത്. ലൗജിഹാദിനെതിരെ പാർട്ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറഞ്ഞതിന് മുൻ എംഎൽഎയും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോർജ് എം തോമസിനെതിരെ സിപിഎം നടപടിയെടുക്കാൻ പോവുന്നത് പോപ്പുലർ ഫ്രണ്ടിനെ പ്രീതിപ്പെടുത്താനാണ്.

     മലപ്പുറത്ത് നിന്നും വന്ന വാഹനം തൃശ്ശൂരിൽ അപകടത്തിൽപെട്ടപ്പോൾ മാരകായുധങ്ങൾ പിടികൂടിയത് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നു. തീവ്രവാദികൾക്ക് ആയുധങ്ങളുമായി എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്നതാണ് അവസ്ഥ. അപകടം പറ്റിയില്ലായിരുന്നെങ്കിൽ ആയുധങ്ങൾ പൊലീസിന് തൊടാൻ കിട്ടില്ലായിരുന്നു. സിപിഎം പാർട്ടി കോൺഗ്രസിൽ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാർ പിഎഫ്ഐക്കാരന്റേതായത് യാദൃശ്ചികമല്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
  സംഗതി വിവാദമായതിനെ തുടർന്ന് കാർ വാടകയ്ക്കെടുത്തതാണെന്ന പച്ചക്കള്ളമാണ് സിപിഎം പറയുന്നത്. ഫെബ്രുവരി മാസം രജിസ്റ്റർ ചെയ്ത പുതിയ കാറാണിത്. ഏറ്റവും വലിയ തൊഴിലാളി യൂണിയനുള്ള സിപിഎം മുതലാളിമാരുടെ ആഡംബര കാർ എങ്ങനെയാണ് വാടകയ്ക്കെടുക്കുക എന്ന് സിപിഎം വ്യക്തമാക്കണം. സിപിഎമ്മിന്റെ പല ഉന്നതരും പോപ്പുലർ ഫ്രണ്ടുകാരന്റെ ഈ കാർ ഉപയോഗിച്ചിട്ടുണ്ട്. മാർകിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വം ഈ വിവാദത്തിന് മറുപടി പറയണം. ധാർമ്മികതയുണ്ടെങ്കിൽ യെച്ചൂരി സംഭവം അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.  ജോര്‍ജ് എം. തോമസിന്‍റെ നിലപാട് പാര്‍ട്ടി വിരുദ്ധമെന്ന് കോടിയേരി ബാലകൃഷ്ണന്‍; നടപടിയുണ്ടാകുമെന്ന് സൂചന


  താമരശ്ശേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്‍റെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട്  സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിന്‍റെ പ്രസ്താവന പാര്‍ട്ടി വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോര്‍ജ് എം തോമസിന്‍റെ പരാമര്‍ശം സിപിഎം നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന്  പറഞ്ഞ അദ്ദേഹം പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടാകുമെന്ന സൂചനയും നല്‍കി.

   Also Read- എന്താണ് സ്പെഷ്യൽ മാര്യേജ് ആക്ട്? നിങ്ങൾ അറിയേണ്ടതെല്ലാം

  'ജോര്‍ജ് എം. തോമസ് പരസ്യമായി നടത്തിയ പ്രസ്താവന പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണ്. ആ നിലപാടിനെ പാര്‍ട്ടി ജില്ലാ സെക്രട്ടറി പിറ്റേ ദിവസം തന്നെ തള്ളിപ്പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ജോര്‍ജ് എം. തോമസ് സ്വീകരിച്ച പരസ്യമായ നിലപാട് വിലയിരുത്തി ആവശ്യമായി കാര്യം പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കും'- വാര്‍ത്ത സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

  ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതംമാറ്റാന്‍ നീക്കം നടക്കുന്നതായി പാര്‍ട്ടി രേഖകളില്‍ ഉണ്ടെന്നായിരുന്നു ജോര്‍ജ് എം തോമസിന്റെ വിവാദ പ്രസ്താവന. ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും രംഗത്തെത്തിയിരുന്നു.


  Published by:Arun krishna
  First published: