അഭിമന്യുവിന്‍റെ കൊലപാതകം; വട്ടവടയിൽ സിപിഎം ഹർത്താൽ

news18india
Updated: July 2, 2018, 12:39 PM IST
അഭിമന്യുവിന്‍റെ കൊലപാതകം; വട്ടവടയിൽ സിപിഎം ഹർത്താൽ
  • Share this:
ഇടുക്കി: എറണാകുളം മഹാരാജാസ് കോളജിൽ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ഇടുക്കി വട്ടവടയിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. ഇടുക്കി മറയൂർ വട്ടവട സ്വദേശിയാണ് അഭിമന്യു. അതേസമയം, എസ് എഫ് ഐ സംസ്ഥാനവ്യാപകമായി ഇന്ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി ബിലാൽ (19), ഫാറൂഖ് (19), ഫോർട്ട‌്കൊച്ചി സ്വദേശി റിയാസ് (37) എന്നിവരെയാണ് പൊലീസ് എന്നിവരെയാണ് കസ‌്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു മഹാരാജാസ് കോളേജ‌് ഹോസ‌്റ്റലിൽ അതിക്രമിച്ചുകയറിയ അക്രമികൾ അഭിമന്യുവിനെ കുത്തിക്കൊന്നത്.നവാഗതർക്ക് സ്വാഗതം ആശംസിക്കുന്ന പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ഒട്ടിച്ച പോസ്റ്ററ്റുകൾ നശിപ്പിച്ചിരുന്നു. പോസ്റ്റർ ഒട്ടിക്കുന്നത് എസ്.എഫ്.ഐ തടയുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് ക്യാമ്പസിനുള്ളിൽ കയറി ആക്രമിച്ചത് .കോളേജിലേക്ക‌് ആക്രമിച്ചുകയറാൻ നോക്കിയത‌് ചോദ്യംചെയ‌്തപ്പോഴായിരുന്നു അക്രമം.അഭിമന്യുവിനെ ഒരാൾ പിന്നിൽനിന്ന‌ു പിടിച്ചുനിർത്തുകയും മറ്റൊരാൾ കത്തികൊണ്ട‌് നെഞ്ചിൽ കുത്തുകയുമായിരുന്നു. തൽക്ഷണം മരിച്ചു. ആഴത്തിലുള്ള കുത്തേറ്റ അർജുൻ കൃഷ്ണനെ അടിയന്തിര ശസ്ത്രക്രീയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനീതിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
First published: July 2, 2018, 10:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading