• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഡിവൈഎഫ്‌ഐ- യുവമോര്‍ച്ച സംഘര്‍ഷം; വെണ്‍മണി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍


Updated: November 8, 2018, 6:48 AM IST
ഡിവൈഎഫ്‌ഐ- യുവമോര്‍ച്ച സംഘര്‍ഷം; വെണ്‍മണി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

Updated: November 8, 2018, 6:48 AM IST
ചെങ്ങന്നൂര്‍: ഡിവൈഎഫ്‌ഐ - യുവമോര്‍ച്ച സംഘര്‍ഷത്തെത്തുടര്‍ന്ന് വെണ്‍മണി പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

വെണ്‍മണി കല്യാത്ര ദേവീക്ഷേത്രത്തിന് നേരെ ഡിവൈഎഫ്‌ഐ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്. ഡിവൈഎഫ്‌ഐയുടെ പ്രകടനത്തിനിടെ എന്‍ എസ് എസിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലേക്ക് കല്ലേറ് നടത്തിയെന്നാണ് ആരോപണം.

ചെങ്ങന്നൂരിൽ കല്ലേറ്; ഡിവൈഎഫ്ഐ - യുവമോർച്ച സംഘർഷം

ബിയര്‍, സോഡാകുപ്പികള്‍ എന്നിവയും ക്ഷേത്രത്തിലേക്ക് വലിച്ചെറിഞ്ഞെന്ന് ആരോപണമുണ്ട്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് സൂചന. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം.

First published: November 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍