News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 17, 2020, 9:13 AM IST
കാരാട്ട് ഫൈസൽ
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ചോദ്യംചെയ്ത
കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പ് മത്സരിക്കേണ്ടെന്ന് സി.പി.എം. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ഫൈസലിനോട് സിപിഎം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റിയാണ് ഈക്കാര്യം ഫൈസലിനെ അറിയിച്ചത്.
കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസല്‍ മത്സരിക്കുന്നത്. ഫൈസലിന്റെ സ്ഥാനാർഥിത്വം പി.ടി.എ റഹീം എം.എൽ.എയാണ് പ്രഖ്യാപിച്ചത്. എന്നാൽ സ്ഥാനാർഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനാർഥിത്വം പിൻവലിക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read
കാരാട്ട് ഫൈസല്‍ കൊടുവള്ളിയില്‍ വീണ്ടും ഇടതു സ്ഥാനാര്‍ഥി; അറിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി
കഴിഞ്ഞ ദിവസം ചേർന്ന താമരശേരി ലോക്കൽ കമ്മറ്റിയിൽ ഫൈസലിന്റെ സ്ഥാനാർഥിത്വം ചർച്ചക്ക് വന്നിരുന്നു. ചുണ്ടപ്പുറം ഡിവിഷനിൽ നിന്നും ഇടത് സ്ഥാനാർത്ഥിയായായാണ് കാരാട്ട് ഫൈസലിന്റെ പേര് പി ടി എ റഹീ എം.എൽ.എ പ്രഖ്യാപിച്ചത്. നിലവിൽ മറ്റൊരു വാർഡിലെ കൗൺസിലറാണ് കാരാട്ട് ഫൈസൽ.
യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ ഫൈസലിനെ ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ഫൈസൽ പ്രതിയാണ്.
Published by:
Aneesh Anirudhan
First published:
November 17, 2020, 9:10 AM IST