ശക്തികേന്ദ്രങ്ങളിൽ പിന്നോട്ട് പോയതെങ്ങനെയെന്ന പരിശോധന തുടങ്ങി; 98 നിയമസഭാ സീറ്റുകളിൽ മുന്നേറ്റമെന്ന് സിപിഎം
ശക്തികേന്ദ്രങ്ങളിൽ പിന്നോട്ട് പോയതെങ്ങനെയെന്ന പരിശോധന തുടങ്ങി; 98 നിയമസഭാ സീറ്റുകളിൽ മുന്നേറ്റമെന്ന് സിപിഎം
പരമ്പരാഗതമായി ഇടത് മുന്നേറ്റമുണ്ടാകുന്ന ആറ്റിങ്ങൽ, വർക്കല, പന്തളം മേഖലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്നാക്കം പോയത്. ഇവിടങ്ങളിൽ ബി ജെ പി വലിയ മുന്നേറ്റം നടത്തിയിരുന്നു. ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ച നടത്തും.
തിരുവനന്തപുരം: ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയിൽ സിപിഎം പരിശോധന തുടങ്ങി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ 98 നിയമസഭാ സീറ്റുകളിൽഇടതു മുന്നണി മുന്നിലെത്തിയെന്നും സിപിഎം വിലയിരുത്തി. നാളെ ആരംഭിക്കുന്ന സംസ്ഥാനസമിതിയില്‍ വിശദ ചര്‍ച്ച നടക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനിടയിലും ചിലയിടങ്ങളിലെ അപ്രതീക്ഷിത പരാജയങ്ങൾ സിപിഎമ്മിന് തിരിച്ചടിയായിരുന്നു. പരമ്പരാഗതമായി ഇടത് മുന്നേറ്റമുണ്ടാകുന്ന ആറ്റിങ്ങൽ, വർക്കല, പന്തളം മേഖലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്നാക്കം പോയത്. ഇവിടങ്ങളിൽ ബി ജെ പി വലിയ മുന്നേറ്റം നടത്തിയിരുന്നു. ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ച നടത്തും.
കഴിഞ്ഞ തവണ അധികാരം കിട്ടിയ തദ്ദേശസ്ഥാപനങ്ങള്‍ ഇത്തവണ നഷ്ടപ്പെട്ടത് എങ്ങനെയെന്ന പരിശോധനയുമുണ്ടാകും. ഇതു സംബന്ധിച്ച് ജില്ലാകമ്മിറ്റികളുടെ റിപ്പോര്‍ട്ട് നാളെ ആരംഭിക്കുന്ന സംസ്ഥാനസമിതി ചര്‍ച്ച ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൽ
വോട്ട് നില നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ പരിശോധിച്ചപ്പോള്‍ 98 നിയമസഭാ സീറ്റുകളിൽ ഇടതു മുന്നണി മുന്നിലെത്തിയെന്ന് സിപിഎം വിലയിരുത്തുന്നു.
41 സീറ്റുകളിൽ യുഡിഎഫും നേമത്ത് ബി ജെ പിയുമാണ് മുന്നിൽ. ഇടത് മുന്നണിക്ക് 42 ശതമാനത്തിലധികം വോട്ട് ലഭിച്ചപ്പോള്‍ 38 ശതമാനം വോട്ട് മാത്രമാണ് യുഡിഎഫിന് കിട്ടിയത്. ബിജെപിയുടെ വോട്ട് വിഹിതം വലിയ തോതിൽ വർധിച്ചെന്ന പ്രചാരണങ്ങളേയും സിപിഎം തള്ളുന്നു. സിപിഎമ്മിന്റെ കണക്കിൽ 15 ശതമാനത്തിനടുത്താണ് ബിജെപിയുടെ വോട്ട് വിഹിതം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.