തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസുകളിലും സംസ്ഥാന ഭരണത്തിലും ഇടപെടൽ ശക്തമാക്കി സിപിഎം. സ്വർണക്കടത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിളിച്ച യോഗം 23 നാണ്.
രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള വഴികൾ ആലോചിക്കാൻ ഇടതുമുന്നണി യോഗവും ഉടൻ ചേരും.
സർക്കാർ അധികാരമേറ്റ ഉടൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരുടേയും യോഗം വിളിച്ചിരുന്നു.
അതിനു മുന്നേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെരുമാറ്റച്ചട്ടവും നിശ്ചയിച്ചു നൽകി. എന്നാൽ ഭരണം മുന്നോട്ടു പോയപ്പോൾ ഈ പെരുമാറ്റച്ചട്ടം കാറ്റിൽപ്പറത്തിയായിരുന്നു പല മന്ത്രി ഓഫീസുകളുടേയും പ്രവർത്തനം.
ഒടുവിൽ സ്വർണക്കടത്ത് വിവാദത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ നിഴലിലാണ്. ഓഫീസുകളുടെ നിയന്ത്രണത്തിന് പാർട്ടി ഏർപ്പെടുത്തിയിട്ടുള്ള സ്റ്റാഫ് അംഗങ്ങളും കടമ മറന്നെന്ന വിമർശനം പാർട്ടിക്കുള്ളിലുണ്ട്. ഭരണത്തിൻ്റെ അവസാനനാളുകളിലെങ്കിലും തിരുത്തലിനാണ് സിപിഎം ശ്രമം. ഇനിയുള്ള മാസങ്ങളിൽ ഭരണത്തിൽ പാർട്ടിയുടെ ഇടപെടൽ കർശനമാക്കും. വ്യാഴാഴ്ചത്തെ യോഗത്തിൽ മുഖ്യമന്ത്രിയും പങ്കെടുത്തേക്കും.
TRENDING:പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണം: CPM കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS]'എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവും എടുത്ത് ഞാൻ നിർമിച്ച സിനിമ; ടിക്കറ്റ് 50 രൂപ; സ്ത്രീകൾ കാണരുത്': നടി ഷക്കീല [PHOTOS]
ഇടതുമുന്നണിക്കും ആശങ്ക; മുന്നണി യോഗം വൈകില്ല
ഭരണത്തുടർച്ച എന്ന പ്രതീക്ഷയിൽ മുന്നേറിയ സർക്കാരിനേറ്റ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു സ്വർണക്കടത്ത് വിവാദം. ഇത് വലിയ അസ്വാരസ്യങ്ങളാണ് മുന്നണിയിൽ
ഉണ്ടാക്കിയിട്ടുള്ളത്. സിപിഐ തങ്ങളുടെ അമർഷം സിപിഎം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. പരസ്യ വിമർശനങ്ങൾ ഈ ഘട്ടത്തിൽ ഗുണം ചെയ്യില്ലെന്ന് സിപിഐയും തിരിച്ചറിയുന്നു. അതിനാൽ തങ്ങളുടെ നിലപാട് സിപിഐ മുന്നണി യോഗത്തിൽ അറിയിക്കും.
കൺസൾട്ടൻസി കരാറുകളും പുറംഭാഗം നിയമനങ്ങളും ഒഴിവാക്കണമെന്ന നിർദേശവും സിപിഐ മുന്നോട്ടുവയ്ക്കും. കൺസൾട്ടൻസി ഉൾപ്പെടെയുള്ള കരാർ നിയമനങ്ങളിലും സി പി ഐക്ക് സംശയങ്ങളുണ്ട്.
പ്രശ്നങ്ങൾ പരിഹരിച്ച് തെരഞ്ഞെടുപ്പിനുമുമ്പേ മികച്ച പ്രതിച്ഛാ യ ഉണ്ടാക്കുന്നതിനുവേണ്ട നടപടികളും ആലോചിക്കും. ജോസ് കെ മാണിയുടെ മുന്നണി പ്രവേശം അടക്കമുള്ള കാര്യങ്ങളും യോഗത്തിൻ്റെ പരിഗണനയ്ക്കു വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Gold Smuggling Case, Kodiyeri balakrishnan, Ldf