• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM HAS NOT BEEN REMOVED FROM THE POSITION OF AREA SECRETARY SAYS SAKKIR HUSSAIN

'പ്രളയത്തട്ടിപ്പില്‍ എനിക്കെതിരെ പരാതി നല്‍കിയത് വിവരാവകാശ ഗുണ്ട'; ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും CPM നീക്കിയില്ല; സക്കീര്‍ ഹുസൈന്‍

തന്റെ പേരില്‍ ഭൂമിയോ വാഹനമോ ഇല്ല, ബിനാമികളുമില്ലെന്ന് സക്കീർ ഹുസൈൻ

sakkir hussain

sakkir hussain

  • Share this:
    കൊച്ചി: സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയിട്ടില്ലെന്ന് വി.എ. സക്കീര്‍ ഹുസൈന്‍. താനിപ്പോഴും ഏരിയാ സെക്രട്ടറിയാണെന്നും അദ്ദേഹം പ്രതികരിച്ചു. സക്കീര്‍ ഹുസൈനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനും വ്യക്തമാക്കി.

    തന്റെ പേരില്‍ ഭൂമിയോ വാഹനമോ ഇല്ല, ബിനാമികളുമില്ല. മാറ്റിയതായി തന്നെ അറിയിച്ചിട്ടില്ലെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. പ്രളയത്തട്ടിപ്പില്‍ തനിക്കെതിെര പരാതി നല്‍കിയത് വിവരാവകാശ ഗുണ്ടയാണ്. തനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനപരമാണെന്നും സക്കീർ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.
    TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]ബാങ്കിന്‍റെ ചില്ലു വാതിലിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]
    'വ്യക്തി എന്ന നിലയില്‍ എന്റെ സമ്പാദ്യം സംബന്ധിച്ച് ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. പാര്‍ട്ടിക്കകത്ത് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി കമ്മിറ്റികളിലേ എനിക്ക് മറപടി പറയാനാകൂ. ഇപ്പോ അതു സംബന്ധിച്ച് പുറത്ത് പറയാന്‍ തീരുമാനിച്ചിട്ടില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ് പറയേണ്ടത്. തെറ്റു കണ്ടാല്‍ വെച്ചുപൊറുപ്പിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നടപടി എടുക്കട്ടേ' സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

    സക്കീറിനെതിരെ നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പരാതികള്‍ സംബന്ധിച്ച് പാര്‍ട്ടി അന്വേഷിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
    First published:
    )}