ആന്തൂർ വിവാദം; കണ്ണൂരിൽ സിപിഎമ്മിന്റെ അടിയന്തര ജില്ല സെക്രട്ടറിയറ്റ്
ആന്തൂർ വിവാദം; കണ്ണൂരിൽ സിപിഎമ്മിന്റെ അടിയന്തര ജില്ല സെക്രട്ടറിയറ്റ്
ആന്തൂർ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വിളിച്ചുവരുത്തി.
സാജൻ പാറയിൽ
Last Updated :
Share this:
കണ്ണൂർ: കണ്ണൂരിൽ സിപിഎം അടിയന്തര ജില്ല സെക്രട്ടറിയറ്റ് ചേരുന്നു. ആന്തൂർ വിഷയം ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. ആന്തൂർ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വിളിച്ചുവരുത്തി. ശ്യാമളയ്ക്കെതിരായ ആരോപണങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.
ആന്തൂർ നഗരസഭ ഭരണസമിതിയുടെ നടപടികളിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവം സിപിഎമ്മിനെ സമ്മർദത്തിലാക്കിയിരിക്കുകയാണ്. നഗരസഭ ചെയർപേഴ്സൻ പി കെ ശ്യാമളയുടെ നടപടികളാണ് സാജന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം.
അതേസമയം ശ്യാമളയ്ക്കെതിരെ ആരോപണവുമായി കൂടുതൽ പേർ രംഗത്തെത്തിയിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.