പ്രളയ ഫണ്ട് തട്ടിപ്പും ആത്മഹത്യയും; അന്വേഷിക്കാൻ CPM കമ്മിഷൻ 

ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരായ പരാതിയും അന്വേഷിക്കും.

News18 Malayalam | news18-malayalam
Updated: March 17, 2020, 10:55 AM IST
പ്രളയ ഫണ്ട് തട്ടിപ്പും ആത്മഹത്യയും; അന്വേഷിക്കാൻ CPM കമ്മിഷൻ 
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: സ.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പും ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ആത്മഹത്യയും പാർട്ടി അന്വേഷിക്കും. ഇതിനായി ജില്ലാ സെക്രട്ടേറിയറ്റ് രണ്ടംഗ കമ്മിഷനെ നിയോഗിച്ചു. ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അടക്കമുള്ളവർക്കെതിരായ പരാതിയും അന്വേഷിക്കും.

വിവാദമായ പ്രളയ ഫണ്ട്‌ തട്ടിപ്പും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സിപിഎം നേതാവുമായ സിയാദിന്റെ ആത്മഹത്യയും സംബന്ധിച്ച ആരോപണങ്ങളാണ് കമ്മിഷൻ അന്വേഷിക്കുന്നത്.  സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എം ഇസ്മായിൽ, പി ആർ മുരളി എന്നിവരാണ്  കമ്മിഷൻ അംഗങ്ങൾ.

വിവാദ വിഷയത്തിൽ  അന്വേഷണം വേണമെന്ന് മുതിർന്ന നേതാവ് എംഎം ലോറൻസ് ഉൾപ്പെടെയുള്ളവർ ആവശ്യപെട്ടിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റാണ് അന്വേഷണം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്.
You may also like:'COVID 19 | കൊറോണ വാക്സിൻ പരീക്ഷണാർത്ഥം ഉപയോഗിച്ച് അമേരിക്കൻ ഗവേഷകർ; ഫലത്തിനായി കാത്തിരിപ്പ് [PHOTOS]ഇന്നത്തെ നക്ഷത്രഫലം (17-03-2020) [VIDEO]മുൻ കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി; മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്ത്തി [PHOTOS]

ഭൂരിപക്ഷ അംഗങ്ങളും അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചു നിന്നു. ആരോപണ വിധേയരെ മാറ്റി നിർത്തണമെന്ന ആവശ്യവും ഉയർന്നെങ്കിലും അതു സെക്രട്ടേറിയറ്റ് അനുവദിച്ചില്ല. തീരുമാനങ്ങൾ ഇന്നലെ ചേർന്ന കളമശ്ശേരി ഏരിയ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട്‌ ചെയ്തു.

വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തെളിവെടുപ്പ് പാർട്ടി നടത്തും. കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അടക്കമുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.  സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ളവരാണ് മരണത്തിനു ഉത്തരവാദികളെന്നായിരുന്നു സിയാദിന്റെ ആത്മഹത്യാ കുറിപ്പ്. ഈ സാഹചര്യത്തിലാണ് ഇതും അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച സക്കീറിന്റെ പരാതിയും അന്വേഷിക്കും. രണ്ടു മാസത്തിനകം റിപ്പോർട്ട്‌ നൽകാനാണ് നിർദ്ദേശം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading